by webdesk3 on | 30-06-2026 01:02:53
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് അഞ്ച് വര്‍ഷം പിന്നിടുമ്പോഴും നീതി ലഭിച്ചിട്ടില്ലെന്ന് കുടുംബം. കേസില്‍ പ്രതിയെന്ന് പൊലീസ് കണ്ടെത്തിയ അര്‍ജുനെ ഒന്നര വര്‍ഷം മുമ്പ് കോടതി വെറുതെവിട്ടിരുന്നു. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന മുന്‍ സര്‍ക്കാരിന്റെ വാഗ്ദാനവും ഇതുവരെ നടപ്പായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം. ആവശ്യപ്പെടുന്ന പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും കുടുംബം ആവശ്യപ്പെടും.
ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയ കേസില്‍ കോടതി വിധി വന്നിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും യഥാര്‍ഥ പ്രതി ആരെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുകയാണെന്ന് കുടുംബം പറയുന്നു. കോടതി വെറുതെവിട്ട അര്ജുന് തന്നെയാണ് പ്രതിയെന്ന നിലപാടില്‍ കുടുംബവും അന്വേഷണസംഘവും ഉറച്ചുനില്‍ക്കുകയാണ്.
2021 ജൂണ്‍ 30-നാണ് വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സമീപവാസിയായ അര്‍ജുനെയാണ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പ്രതിചേര്‍ത്തത്.
എന്നാല്‍ അര്‍ജുനെ കുറ്റവിമുക്തനാക്കിയ കട്ടപ്പന പോക്സോ കോടതി വിധിയില്‍ അന്വേഷണത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകള്‍ ശേഖരിക്കുന്നതിലും ഹാജരാക്കുന്നതിലും ഉള്‍പ്പെടെ അന്വേഷണസംഘത്തിന് പിഴവുകള്‍ സംഭവിച്ചുവെന്നാണ് കോടതി വിലയിരുത്തിയത്. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി കുടുംബം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നേതൃപരിശീലനവും പരീക്ഷയും
ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍; പിടിയിലായത് പത്തനംതിട്ട സ്വദേശി
വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടി കൊലക്കേസ്: അഞ്ച് വര്‍ഷമായിട്ടും നീതി ലഭിച്ചില്ലെന്ന് കുടുംബം; പുനരന്വേഷണം ആവശ്യപ്പെടും
വാഹന മോഡിഫിക്കേഷനില്‍ കൂടുതല്‍ ഇളവില്ല; അമിത വെളിച്ചവും ശബ്ദവും അനുവദിക്കില്ലെന്ന് മന്ത്രി സി.പി. ജോണ്‍
ഓപ്പറേഷന് തൂഫാന് യോഗത്തില്‍ പങ്കെടുത്തയാള്‍ കൊലപാതകശ്രമക്കേസില്‍ അറസ്റ്റില്‍; കെ. സുധാകരനെതിരെ വീണ്ടും വിമര്‍ശനം
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല; ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍
തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ചു
പിണറായി വിജയന്റെ ഡല്‍ഹി യാത്രാ വിവാദം; പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട് കവാസാക്കി രോഗം; ഒമ്പത് വയസ്സുകാരി മരിച്ചു, ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്
ഗുണഭോക്തൃ പട്ടിക പരിശോധിച്ച ശേഷമേ സ്ത്രീസുരക്ഷാ പദ്ധതി തുടരൂ; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്