News Kerala

ഗുണഭോക്തൃ പട്ടിക പരിശോധിച്ച ശേഷമേ സ്ത്രീസുരക്ഷാ പദ്ധതി തുടരൂ; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം

Axenews | ഗുണഭോക്തൃ പട്ടിക പരിശോധിച്ച ശേഷമേ സ്ത്രീസുരക്ഷാ പദ്ധതി തുടരൂ; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം

by webdesk3 on | 29-06-2026 12:42:27

Share: Share on WhatsApp Visits: 63


ഗുണഭോക്തൃ പട്ടിക പരിശോധിച്ച ശേഷമേ സ്ത്രീസുരക്ഷാ പദ്ധതി തുടരൂ; പദ്ധതി അട്ടിമറിക്കുകയാണെന്ന് പ്രതിപക്ഷം



തിരുവനന്തപുരം: ഗുണഭോക്തൃ പട്ടിക സമഗ്രമായി പരിശോധിക്കാതെ സ്ത്രീസുരക്ഷാ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ അധികാരത്തിന്റെ അവസാന ഘട്ടത്തില്‍ വ്യക്തമായ പരിശോധനകളില്ലാതെയാണ് പദ്ധതി നടപ്പാക്കിയതെന്നും, ഗുണഭോക്താക്കളെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് തെരഞ്ഞെടുത്തതെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നവരാണോയെന്ന് പോലും പരിശോധിക്കാതെയാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തലെന്നും അദ്ദേഹം പറഞ്ഞു.

വീട്ടമ്മമാര്‍ക്ക് പ്രതിമാസം ആയിരം രൂപ ധനസഹായം നല്‍കുന്ന സ്ത്രീസുരക്ഷാ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്നതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. കെ-സ്മാര്‍ട്ട് സംവിധാനത്തിലൂടെയും നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയതെന്നും, ചില പിഴവുകള്‍ ഉണ്ടെങ്കില്‍ അവ തിരുത്തേണ്ടതല്ലാതെ പദ്ധതി പൂര്‍ണമായി നിര്‍ത്തിവയ്ക്കുന്നത് ശരിയായ സമീപനമല്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment