News Kerala

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും

Axenews | നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും

by webdesk3 on | 22-06-2026 01:31:26

Share: Share on WhatsApp Visits: 36


 നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. ഹര്‍ജിയിലെ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു.

ഇതിനിടെ, കേസില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവുകളായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഒരു മാസത്തിനകം മുദ്രവെച്ച കവറില്‍ തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

മെമ്മറി കാര്‍ഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ഈ ആവശ്യത്തില്‍ പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കാനും കോടതി നിര്‍ദേശിച്ചു.

മുദ്രവെച്ച കവറിലാക്കിയ തെളിവുകള്‍ ഹൈക്കോടതി രജിസ്ട്രിയില്‍ ഹാജരാക്കണമെന്ന നിര്‍ദേശവും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് ഹൈക്കോടതി നല്‍കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment