by webdesk3 on | 22-06-2026 01:28:14
തിരുവനന്തപുരം: മദ്യനയം ഉള്‍പ്പെടെ സര്‍ക്കാരിന്റെ ചില തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആശങ്കകള്‍ ദൂരീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഇത്തരത്തിലുള്ള വിഷയങ്ങളില്‍ ആവശ്യമായാല്‍ പാര്‍ട്ടി തലത്തിലും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു മാസം മാത്രമാണ് പിന്നിട്ടതെങ്കിലും പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകുകയാണെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. മദ്യനയത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും, അവയ്ക്ക് വ്യക്തത വരുത്തുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന നയപരമായ തീരുമാനങ്ങള്‍ പാര്‍ട്ടിക്കകത്തും ചര്‍ച്ച ചെയ്യുമെന്നും, എന്നാല്‍ നിലവിലെ വിമര്‍ശനങ്ങളില്‍ പങ്കുചേരാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
ബജറ്റില്‍ സര്‍ക്കാര്‍ നിരവധി മികച്ച പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്ന പദ്ധതികളാണ് അവയില്‍ ഉള്‍പ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസത്തിനുള്ളില്‍ തന്നെ സര്‍ക്കാര്‍ നിരവധി നല്ല തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും, നിലവിലുള്ള ആശങ്കകള്‍ പരിഹരിച്ച് മുന്നോട്ടുപോകുക മാത്രമാണ് ഇനി വേണ്ടതെന്നും കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
അയോധ്യ ക്ഷേത്രത്തിന് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും
മദ്യനയത്തിലെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം; പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയം; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം
ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയന്
ക്ഷേമ പെന്ഷന് വര്‍ധന പരിഗണനയില്‍; ഈ മാസത്തെ വിതരണം 24 മുതല്‍: മുഖ്യമന്ത്രി
മഴ കനക്കും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
എറണാകുളം വൈപ്പിന്‍ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം
സംസ്ഥാന ബജറ്റ്; പൊതുചര്‍ച്ച ഇന്ന് മുതല്‍ നിയമസഭയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്