by webdesk3 on | 22-06-2026 01:25:46
തിരുവനന്തപുരം: പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം. പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ആരോഗ്യവകുപ്പ് കുത്തഴിഞ്ഞെന്നും ആരോപിച്ച് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. ആരോഗ്യമന്ത്രിയുടെ പഴയ പരാമര്‍ശങ്ങളടക്കം ആയുധമാക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. എന്നാല്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ആരോഗ്യവകുപ്പില്‍ ഏകോപനം ഇല്ല. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടര്‍മാരെ വേണമെന്ന് പറഞ്ഞ് ദേവസ്വം വകുപ്പ് ആരോഗ്യവകുപ്പിന് കത്ത് നല്കി. ഡോക്ടര്‍മാരെ തരില്ലെന്ന് ആരോഗ്യവകുപ്പ് തിരിച്ചുപറഞ്ഞു. ദേവസ്വം വകുപ്പിന്റേയും ആരോഗ്യവകുപ്പിന്റേയും മന്ത്രിയുടെ പേര് കെ മുരളീധരന് എന്നാണ്, പി എ മുഹമ്മദ് റിയാസ് പരിഹസിച്ചു.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഉദ്യോഗസ്ഥ കേന്ദ്രീകൃതമായി മാറി. മന്ത്രിയുടെ ഓഫീസില്‍ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനെ നിപയേക്കാള്‍ ഭയക്കണമെന്ന് ചൂണ്ടിക്കാട്ടുന്നു. അത് ഭരണകക്ഷി എംഎല്‍എമാര്‍ക്കും അറിയാം എന്നും റിയാസ് പറഞ്ഞു. മലബാറില്‍ 4 ജില്ലകളില്‍ ഡിഎംഒ ഇല്ലെന്നും റിയാസ് ചൂണ്ടിക്കാട്ടി. കോഴിക്കോട് , മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിഎംഒ ഇല്ലാത്തത്. അഡിഷണല്‍ ഡിഎംഒ, ഡെപ്യൂട്ടി ഡിഎംഒ എന്നിവര്‍ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. പകര്‍ച്ചവ്യാധി വരുന്നത് ഏതെങ്കിലും ഭരണാധികാരി ഭരിക്കുന്നതുകൊണ്ടാണെന്ന് കരുതുന്നവരല്ല ഞങ്ങള്‍. ഇപ്പോഴത്തെ ആരോഗ്യമന്ത്രിയുടെ കാഴ്ചപ്പാടല്ല ഞങ്ങളുടെ കാഴ്ചപ്പാട്. ആരോഗ്യമേഖലയിലെ കേരള മോഡല്‍ യുഡിഎഫ് കൈ വിടുന്നുവെന്ന സൂചനകളാണ് 35 ദിവസത്തെ ഇടപെടലില്‍ നിന്നും മനസ്സിലാക്കുന്നത് എന്നും റിയാസ് പറഞ്ഞു.
അയോധ്യ ക്ഷേത്രത്തിന് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും
മദ്യനയത്തിലെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം; പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയം; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം
ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയന്
ക്ഷേമ പെന്ഷന് വര്‍ധന പരിഗണനയില്‍; ഈ മാസത്തെ വിതരണം 24 മുതല്‍: മുഖ്യമന്ത്രി
മഴ കനക്കും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
എറണാകുളം വൈപ്പിന്‍ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം
സംസ്ഥാന ബജറ്റ്; പൊതുചര്‍ച്ച ഇന്ന് മുതല്‍ നിയമസഭയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്