by webdesk3 on | 22-06-2026 01:20:10
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആരോഗ്യരംഗത്ത് ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലും കൃത്യമായി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിപ വ്യാപകമായി പടരാതിരുന്നതും രോഗബാധ മൂലം ഇത്തവണ ആരും മരിക്കാതിരുന്നതും ആശ്വാസകരമാണെന്ന് പിണറായി വിജയന് പറഞ്ഞു. എന്നാല്‍, നിപ പ്രതിരോധ നടപടികളില്‍ വലിയ കാലതാമസം ഉണ്ടായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിപ സ്ഥിരീകരിച്ച കോഴിക്കോട് ആരോഗ്യ മന്ത്രി വൈകിയാണ് എത്തിയതെന്നും, മറ്റ് കാര്യങ്ങള്‍ മാറ്റിവെച്ച് സ്ഥലത്തെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടതായിരുന്നുവെന്നും പിണറായി വിജയന് പറഞ്ഞു. സാധാരണ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ പോലും സര്‍ക്കാര്‍ കൃത്യമായി നടപ്പാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഭരണമാറ്റം അറിയാത്തവരെയാണ് മാറ്റിയതെന്ന ആരോഗ്യമന്ത്രിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചില്ലെന്നും കാലവര്‍ഷത്തിന് മുമ്പ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കിയില്ലെന്നും ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയുള്ള പ്രവര്‍ത്തനം സര്‍ക്കാരിന് സാധിച്ചില്ലെന്നും, ബാഹ്യ ഇടപെടലുകളുടെ ഭാഗമായാണ് സ്ഥലംമാറ്റങ്ങള്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അയോധ്യ ക്ഷേത്രത്തിന് പിന്നാലെ മഥുര ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം
നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വാദം കേള്‍ക്കും
മദ്യനയത്തിലെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണം; പാര്‍ട്ടിക്കകത്തും ചര്‍ച്ചയുണ്ടാകുമെന്ന് കെ.സി. വേണുഗോപാല്‍
പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ സര്‍ക്കാര്‍ പരാജയം; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം
ആരോഗ്യരംഗം പരാജയമെന്ന് പിണറായി വിജയന്
ക്ഷേമ പെന്ഷന് വര്‍ധന പരിഗണനയില്‍; ഈ മാസത്തെ വിതരണം 24 മുതല്‍: മുഖ്യമന്ത്രി
മഴ കനക്കും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
എറണാകുളം വൈപ്പിന്‍ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം
സംസ്ഥാന ബജറ്റ്; പൊതുചര്‍ച്ച ഇന്ന് മുതല്‍ നിയമസഭയില്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്