News Kerala

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

Axenews | പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

by webdesk2 on | 22-06-2026 09:31:46

Share: Share on WhatsApp Visits: 6


പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് ജില്ലയില്‍ ആശങ്കയായി വീണ്ടും ഡെങ്കിപ്പനി മരണം. കുറച്ചു ദിവസങ്ങളായി കടുത്ത പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരിയാണ് ഇന്നലെ വൈകിട്ടോടെ മരണത്തിന് കീഴടങ്ങിയത്. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്ത്ക്കുളമ്പ് സ്വദേശിനി ഗീത (45) ആണ് മരിച്ചത്. പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇവരുടെ മരണം സ്ഥിരീകരിച്ചത്. ഗീതയുടെ വിയോഗത്തോടെ ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണി കൂടുതല്‍ കനക്കുകയാണ്.

പുതിയ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ പാലക്കാട് ജില്ലയില്‍ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേരും സ്ത്രീകളാണെന്നത് ആരോഗ്യരംഗത്ത് കനത്ത ജാഗ്രതയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കടുത്ത പ്രതിരോധ നടപടികളിലേക്ക് നീങ്ങുകയാണ്.

ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും, പകര്‍ച്ചവ്യാധി പടരുന്നത് പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഈഡിസ് കൊതുകുകള്‍ പെരുകുന്നത് തടയാനുള്ള ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തും കാര്യക്ഷമമാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഡെങ്കിപ്പനിക്ക് പുറമെ എലിപ്പനി അടക്കമുള്ള മറ്റ് പകര്‍ച്ചവ്യാധികളും ജില്ലയില്‍ പടര്‍ന്നുപിടിക്കുകയാണ്.

നിലവില്‍ ജില്ലയിലെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. മണ്ണാര്‍ക്കാട്, ചിറ്റൂര്‍ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴക്കാലം ശക്തമായതോടെ രോഗവ്യാപന സാധ്യത ഇനിയും വര്‍ദ്ധിക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment