by webdesk2 on | 22-06-2026 09:38:01
വൈപ്പിന്‍: എറണാകുളം വൈപ്പിന്‍ കാളമുക്കിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ച കപ്പലിന് വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിശാലാക്ഷി എന്ന കപ്പലിന് തീപിടിച്ചത്. പെയിന്റിങ് ജോലികള്‍ക്കും മറ്റ് അറ്റകുറ്റപ്പണികള്‍ക്കുമായാണ് ഈ കപ്പല്‍ യാര്‍ഡില്‍ എത്തിച്ചിരുന്നത്. അപകടസമയം കപ്പലിന് സമീപത്തായി തന്നെ കിടന്നുറങ്ങുകയായിരുന്ന യാര്‍ഡിലെ ജീവനക്കാരാണ് തീപിടിത്തമുണ്ടായ വിവരം ആദ്യം കാണുന്നത്. ഇവര്‍ ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു.
അപകടത്തില്‍ കപ്പലിന്റെ മുകള്ഭാഗം പൂര്‍ണ്ണമായി കത്തിനശിച്ചു. കപ്പലിന്റെ ഉള്ളില്‍ നിന്ന് ഇപ്പോഴും കനത്ത പുക ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ തീ പൂര്‍ണ്ണമായി അണയ്ക്കാന്‍ ഫയര്‍ഫോഴ്സിന് ഇതുവരെ സാധിച്ചിട്ടില്ല. പുക പൂര്‍ണ്ണമായും മാറി അന്തരീക്ഷം വ്യക്തമായാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കപ്പലിന് അകത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. നിലവില്‍ കപ്പലിനകത്തെ കനത്ത പുകയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാന തടസ്സമായി നില്‍ക്കുന്നത്.
തീ നിയന്ത്രണവിധേയമാക്കുന്നതിനായി വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഏകദേശം 5 ഫയര്‍ഫോഴ്സ് യൂണിറ്റുകളാണ് നിലവില്‍ സ്ഥലത്ത് എത്തിയിട്ടുള്ളത്. ഇതിനുപുറമേ കപ്പലിലെ തീപിടിത്തം പൂര്‍ണ്ണമായി പ്രതിരോധിക്കുന്നതിനായി കൊച്ചി പോര്‍ട്ടില്‍ നിന്നുള്ള പ്രത്യേക ഹൈഡ്രന്റ് സംവിധാനങ്ങളും സംഭവസ്ഥലത്ത് എത്തിച്ചു കഴിഞ്ഞു. സമീപത്ത് മറ്റ് ബോട്ടുകളും കപ്പലുകളും ഉള്ളതിനാല്‍ തീ പടരാതിരിക്കാനുള്ള കടുത്ത മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ഫയര്‍ഫോഴ്സ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മഴ കനക്കും; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
എറണാകുളം വൈപ്പിന്‍ യാര്‍ഡില്‍ കപ്പലിന് തീപിടിച്ചു
പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം
സംസ്ഥാന ബജറ്റ്; പൊതുചര്‍ച്ച ഇന്ന് മുതല്‍ നിയമസഭയില്‍
വണ്ടാനം മെഡിക്കല്‍ കോളേജിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കും; ഡെങ്കിപ്പനി പ്രതിരോധത്തിന് ആഴ്ചയില്‍ മൂന്ന് ദിവസം ഡ്രൈ ഡേ: ആരോഗ്യമന്ത്രി
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണം; ഹൈക്കമാന്‍ഡിനോട് ആവശ്യമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ മാറ്റി
മെഡിക്കല്‍ കോളജുകളില്‍ ഭരണ പ്രതിസന്ധി തുടരുന്നു; പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം ട്രൈബ്യൂണല്‍ മരവിപ്പിച്ചിട്ടും അനിശ്ചിതത്വം
മരടിലെ അനധികൃത ഫ്ലാറ്റ് നിര്‍മാണം; കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്
കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ എപ്പോള്‍ വേണമെങ്കിലും തയ്യാര്‍; ഇരട്ട ചുമതലയിലെ പ്രയാസം നേതൃത്വത്തെ അറിയിച്ചെന്ന് സണ്ണി ജോസഫ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്