News Kerala

എ. പത്മകുമാറിനെതിരെ സിപിഐഎം നടപടി കടുപ്പിക്കുന്നു

Axenews | എ. പത്മകുമാറിനെതിരെ സിപിഐഎം നടപടി കടുപ്പിക്കുന്നു

by webdesk3 on | 14-06-2026 02:19:33

Share: Share on WhatsApp Visits: 17


 എ. പത്മകുമാറിനെതിരെ സിപിഐഎം നടപടി കടുപ്പിക്കുന്നു


തിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങള്‍ക്കിടെ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സിപിഐഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ സംഘടനാ നടപടി കടുപ്പിക്കാന്‍ സിപിഐഎം നേതൃത്വം ഒരുങ്ങുന്നു. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ തീരുമാനം നടപ്പാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.

ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ നടപടി നടപ്പാക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം ആവശ്യമാണ്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. 

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസിനോടും യുവതീപ്രവേശന വിവാദത്തോടും ബന്ധപ്പെട്ട് എ. പത്മകുമാര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. എഡിജിപി എസ്. ശ്രീജിത്തിനെയും തന്നെയും ശബരിമലയില്‍ നിന്നു മാറ്റിയ ശേഷമാണ് യുവതീപ്രവേശനം നടന്നതെന്നാണ് അദ്ദേഹം അടുത്ത വൃത്തങ്ങളോട് പറഞ്ഞതായുള്ള വിവരം.

ശ്രീജിത്തിനെ ഡിജിപിയും തന്നെയെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നുവെന്നും, തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഓഫീസിലെ മുറിയില്‍ എത്തി ടെലിവിഷന്‍ കണ്ടപ്പോഴാണ് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതായി അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നില്‍ ചിലര്‍ ആസൂത്രിതമായി പ്രവര്‍ത്തിച്ചുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.



Share:

Search

Recent News
Popular News
Top Trending


Leave a Comment