News Kerala

കാസര്‍ഗോഡില്‍ 16കാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

Axenews | കാസര്‍ഗോഡില്‍ 16കാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്

by webdesk3 on | 13-06-2026 01:40:26

Share: Share on WhatsApp Visits: 15


 കാസര്‍ഗോഡില്‍ 16കാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്


കാസര്‍ഗോഡ്: മേല്‍പ്പറമ്പില്‍ 16 വയസ്സുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ 25കാരി സ്നേഹ മെര്‍ലിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്ന പെണ്‍കുട്ടി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് താന്‍ നേരിട്ട പീഡനവിവരങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ജയില്‍ മോചിതയായ ശേഷം സ്നേഹ മെര്‍ലിന്‍ ഏകദേശം ഒരു വര്‍ഷത്തോളം മേല്‍പ്പറമ്പിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ കാലയളവില്‍ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. അമ്മ വീട്ടിലുണ്ടായിരുന്ന സമയത്തുപോലും പീഡനം നടന്നതായി പെണ്‍കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ മറ്റൊരു പോക്സോ കേസില്‍ പ്രതിയായിരുന്ന സ്നേഹ മെര്‍ലിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് പോക്സോ കേസുകളും മര്‍ദ്ദനക്കേസും ഉള്‍പ്പെടെ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മേല്‍പ്പറമ്പ് പൊലീസ് അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment