News Kerala

നിപ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.എ. മുഹമ്മദ് റിയാസ്

Axenews | നിപ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.എ. മുഹമ്മദ് റിയാസ്

by webdesk3 on | 13-06-2026 01:50:05

Share: Share on WhatsApp Visits: 13


നിപ കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.എ. മുഹമ്മദ് റിയാസ്


കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. രംഗത്ത്. നിരീക്ഷണത്തിലുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കാന്‍ ജനപ്രതിനിധികളെ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

സി.പി.എം നേതാക്കളും പ്രവര്‍ത്തകരും എം.എല്‍.എയ്ക്ക് പിന്തുണയുമായി കണ്‍ട്രോള്‍ റൂമിന് മുന്നിലെത്തി. മുന്‍കാലങ്ങളില്‍ നിപ ബാധ ഉണ്ടായപ്പോള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികള്‍ ബാധിത പ്രദേശങ്ങളിലെ ആളുകളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തവണ ആ അവസരം നിഷേധിച്ചതിനാലാണ് പ്രതിഷേധിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. രോഗബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര സ്വദേശിയായ 43കാരനിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്റര്‍ ചികിത്സയിലാണ്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യസംഘം ജില്ലയില്‍ എത്തുന്നുണ്ട്. രാമനാട്ടുകര നഗരസഭാ പരിധിയില്‍ പ്രത്യേക ആരോഗ്യ ക്യാമ്പുകളും നിയന്ത്രണ നടപടികളും നടപ്പിലാക്കിയതായി അധികൃതര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment