by webdesk3 on | 14-06-2026 02:10:38
തിരുവനന്തപുരം ജില്ലയിലെ കല്ലറ പഞ്ചായത്തിലെ സിപിഐഎമ്മിന്റെ രണ്ട് ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോല്‍വിയെ തുടര്‍ന്നാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കല്ലറ, മുതുവിള ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇതിന് പിന്നാലെ ഏരിയ കമ്മിറ്റി അംഗം ആര്. എസ്. ജയന്റെ നേതൃത്വത്തില്‍ 10 അംഗ അഡ്ഹോക്ക് കമ്മിറ്റിക്കും രൂപം നല്കി. പുതിയ കമ്മിറ്റി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി പുനഃസംഘടനാ നടപടികള്‍ക്കും നേതൃത്വം നല്‍കും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനങ്ങളും ശക്തമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉപയോഗിച്ച മുദ്രാവാക്യം ജനങ്ങളിലേക്ക് വേണ്ടത്ര എത്തിക്കാനായില്ലെന്നാണ് പ്രധാന വിമര്‍ശനം. മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ എന്ന മുദ്രാവാക്യം മുന്‍ തിരഞ്ഞെടുപ്പുകളിലേതുപോലെ ജനപിന്തുണ നേടുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് സിപിഐഎം അവലോകന റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയും ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പര്യാപ്തമായില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. കൂടാതെ, പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റത്തെക്കുറിച്ചും പരാതികള്‍ ഉയരുന്നതായി വിലയിരുത്തലിലുണ്ട്.
ജനങ്ങളോട് കൂടുതല്‍ സൗഹൃദപരമായ സമീപനം സ്വീകരിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ പാര്‍ട്ടി, നേതാക്കളും പ്രവര്‍ത്തകരും സ്വയം മാറി ജനങ്ങളുമായി കൂടുതല്‍ അടുക്കുന്ന രീതിയിലേക്ക് പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എ. പത്മകുമാറിനെതിരെ സിപിഐഎം നടപടി കടുപ്പിക്കുന്നു
കന്റോണ്‍മെന്റ് ഹൗസ് ഇതുവരെ ഒഴിഞ്ഞുനല്കിയില്ല; അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ നടപടി; കല്ലറയിലെ രണ്ട് സിപിഐഎം ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടു
യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതികള്‍; കളമശ്ശേരി പ്രാഥമിക അന്വേഷണം ആരംഭിക്കും
നിപ പ്രതിരോധത്തില്‍ ഏകോപനക്കുറവ്; ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്
നിപ പ്രതിരോധത്തില്‍ ഏകോപനക്കുറവ്; ആരോഗ്യ മന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്
കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ തടയാന്‍; ഇന്‍ഡ്യാ മുന്നണിയെ കുറിച്ച് പിണറായി വിജയന്
നിപ കണ്ട്രോള് റൂമിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി പി.എ. മുഹമ്മദ് റിയാസ്
നിപ; സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
കാസര്‍ഗോഡില്‍ 16കാരിക്ക് ലൈംഗിക പീഡനം; അമ്മയുടെ സുഹൃത്തിനായി തിരച്ചില്‍ ശക്തമാക്കി പൊലീസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്