News Kerala

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതികള്‍; കളമശ്ശേരി പ്രാഥമിക അന്വേഷണം ആരംഭിക്കും

Axenews | യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതികള്‍; കളമശ്ശേരി പ്രാഥമിക അന്വേഷണം ആരംഭിക്കും

by webdesk3 on | 14-06-2026 02:05:01

Share: Share on WhatsApp Visits: 17


യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതികള്‍; കളമശ്ശേരി പ്രാഥമിക അന്വേഷണം ആരംഭിക്കും




യൂട്യൂബര്‍ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരായ പരാതികള്‍ എറണാകുളം സൈബര്‍ പൊലീസ് കളമശ്ശേരി പൊലീസിന് കൈമാറി. ഡിസിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതികള്‍ പ്രാദേശിക പൊലീസിന് കൈമാറിയത്. പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് തീരുമാനം.

സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പ്രദര്‍ശനം നടത്തുക, ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുക, സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുക തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നിഹാദിനെതിരെ പരാതി നല്‍കിയത്. ലഭിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും കേസെടുക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളില്‍ തീരുമാനമെടുക്കുക.

പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണത്തിന് നിര്‍ദേശം. നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ പരിശോധിച്ച് നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment