by webdesk3 on | 12-06-2026 01:43:26
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് പാര്‍ട്ടിയുടെ നൂറ് ശതമാനം പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. സുഗതനെ പാര്‍ട്ടി ഒരിക്കലും കൈവിടില്ലെന്നും ആവശ്യമായ എല്ലാ നിയമപരമായ സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുഗതനെ സംരക്ഷിക്കുന്നതിനായി പാര്‍ട്ടി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അതില്‍ പൊലീസിനോ ആഭ്യന്തര മന്ത്രിക്കോ സംശയമുണ്ടാകേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം, അക്രമ രാഷ്ട്രീയത്തെ ബിജെപി പിന്തുണയ്ക്കില്ലെന്നും വാഹനങ്ങള്‍ തകര്‍ക്കുന്ന രീതി പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ.ഡി. അന്വേഷണം നടക്കുമ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ആക്രമിക്കുന്നതായും അത് സിപിഎമ്മിന്റെ രാഷ്ട്രീയ സംസ്കാരമാണെന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ ആക്രമണങ്ങളും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെയും അദ്ദേഹം വിമര്‍ശിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടത് ഭരണവും അതിന് മുന്‍പുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പരാജയപ്പെട്ടുവെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ അവഗണിച്ചുള്ള രാഷ്ട്രീയ പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം, നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 12 വര്‍ഷമായി രാജ്യം വികസനത്തിന്റെ പാതയിലാണെന്നും രാജ്യത്തിനായി അധ്വാനിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.
ആര്. സുഗതന് ബിജെപിയുടെ പൂര്‍ണ പിന്തുണ; നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ ഉയരുന്നു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 16 ആയി
നിപ സ്ഥിരീകരണത്തില്‍ ആശയക്കുഴപ്പമില്ല; കളക്ടര്‍ക്ക് പരിചയക്കുറവെന്ന് മന്ത്രി കെ. മുരളീധരന്
നിതിന്‍ രാജ് മരണക്കേസ്: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
ചന്ദ്രന് തില്ലങ്കേരി സണ്ണി ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി; നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം
സുഗതന് ഗുണ്ടയല്ല, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്; ആര് ശ്രീലേഖ
ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും
ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയില്‍ കുടുങ്ങി വയോധിക; രക്ഷാപ്രവര്‍ത്തനം വിജയം
നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്