News Kerala

നിതിന്‍ രാജ് മരണക്കേസ്: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Axenews | നിതിന്‍ രാജ് മരണക്കേസ്: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി

by webdesk3 on | 12-06-2026 01:30:10

Share: Share on WhatsApp Visits: 38


 നിതിന്‍ രാജ് മരണക്കേസ്: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി



കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി ആര്‍.എല്‍. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. സംഭവവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അനാവശ്യമായി കേസില്‍ ഉള്‍പ്പെടുത്തുകയാണെന്നും ജാമ്യാപേക്ഷയില്‍ ഡോ. റാം വാദിച്ചു.

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഡോ. റാം ഹൈക്കോടതിയെ സമീപിച്ചത്. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ഡോ. റാമിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്താനാവില്ലെന്നും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകളാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തിരുവനന്തപുരം സ്വദേശിയായ നിതിന്‍ രാജ് ഏപ്രില്‍ 10-നാണ് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment