by webdesk3 on | 12-06-2026 01:34:32
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും വ്യത്യസ്ത വിവരങ്ങള്‍ നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന്. വാര്‍ത്താസമ്മേളനത്തിന് മുമ്പ് കോഴിക്കോട് ജില്ലാ കളക്ടര്‍ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നുവെന്നും അപ്പോഴേക്കും പുണെ വൈറോളജി ലാബില്‍ നിന്ന് രോഗബാധ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉച്ചയ്ക്കുതന്നെ പുണെയില്‍ നിന്ന് രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നാണ് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ വൈകിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുണെയില്‍ നിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ കളക്ടര്‍ രോഗബാധ സ്ഥിരീകരിച്ചതായി അറിയിച്ചത്.
അഞ്ച് മണിയോടെ ജില്ലാ കളക്ടറുമായി സംസാരിച്ച സമയത്ത് റിപ്പോര്‍ട്ട് ലഭിച്ചിരുന്നില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് ആരോഗ്യമന്ത്രിയെ അറിയിക്കേണ്ട ഉത്തരവാദിത്വം ജില്ലാ കളക്ടര്‍ക്കുണ്ടെന്നും, പുതിയ കളക്ടറായതിനാല്‍ പരിചയക്കുറവ് ഉണ്ടായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാര്‍ത്താസമ്മേളനത്തിന് ശേഷമാണ് കളക്ടര്‍ വിവരം അറിയിച്ചതെന്നും മന്ത്രി വിമര്‍ശിച്ചു.
നിപ ബാധിതനായ 43-കാരന് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വ്യത്യസ്ത നിലപാടുകള്‍ അറിയിച്ചത്. രോഗിയുടെ സമ്പര്‍ക്ക പട്ടികയും റൂട്ട് മാപ്പും ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. കേരളത്തില്‍ നടത്തിയ പ്രാഥമിക പരിശോധനകളില്‍ തന്നെ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുണെയില്‍ നിന്നുള്ള അന്തിമ ഫലം ലഭിക്കുന്നതിന് മുമ്പ് തന്നെ ചികിത്സ ആരംഭിച്ചിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
ആര്. സുഗതന് ബിജെപിയുടെ പൂര്‍ണ പിന്തുണ; നിയമപരമായ സംരക്ഷണം ഉറപ്പാക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ ഉയരുന്നു; വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം 16 ആയി
നിപ സ്ഥിരീകരണത്തില്‍ ആശയക്കുഴപ്പമില്ല; കളക്ടര്‍ക്ക് പരിചയക്കുറവെന്ന് മന്ത്രി കെ. മുരളീധരന്
നിതിന്‍ രാജ് മരണക്കേസ്: ഡോ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി
ചന്ദ്രന് തില്ലങ്കേരി സണ്ണി ജോസഫിന്റെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി; നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം
സുഗതന് ഗുണ്ടയല്ല, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്; ആര് ശ്രീലേഖ
ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും
ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയില്‍ കുടുങ്ങി വയോധിക; രക്ഷാപ്രവര്‍ത്തനം വിജയം
നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്