News Kerala

സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Axenews | സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

by webdesk2 on | 03-06-2026 07:54:25

Share: Share on WhatsApp Visits: 8


സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (എടവപ്പാതി) എത്തിയേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റ് പസഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖലകളില്‍ നിന്ന് ശക്തമായി വീശാന്‍ തുടങ്ങിയതോടെയാണ് കാലവര്‍ഷം കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അതിവേഗം വ്യാപിക്കുന്നത്. നിലവില്‍ തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന്, തെക്കുകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതും മഴയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.

ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതുകൂടാതെ മറ്റ് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

കാലവര്‍ഷത്തിന്റെ വരവോടെ തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ്, തമിഴ്നാട്ടിലെ ചില പ്രദേശങ്ങള്‍, ബംഗാള്‍ ഉള്‍ക്കടലിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് മഴ വ്യാപിക്കും. തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment