by webdesk2 on | 03-06-2026 07:51:47
കാലവര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനമേര്‍പ്പെടുത്തി. രാവിലെ 6 മണി മുതല്‍ രാത്രി 8 മണി വരെയാണ് നിയന്ത്രണം. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഔദ്യോഗിക ഉത്തരവിറക്കി. കാലവര്‍ഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഈ നിയന്ത്രണം തുടരുമെന്നാണ് കളക്ടര്‍ അറിയിച്ചിട്ടുള്ളത്.
രണ്ട് ആക്സിലില്‍ കൂടുതലുള്ള ട്രക്കുകള്‍, ലോറികള്‍, ടാങ്കറുകള്‍, ട്രെയിലറുകള്‍, കണ്ടെയ്നര്‍ വാഹനങ്ങള്‍, മറ്റ് വലിയ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവയ്ക്കാണ് നിശ്ചിത സമയങ്ങളില്‍ ചുരത്തിലൂടെ കടന്നുപോകാന്‍ അനുമതിയില്ലാത്തത്. ഉത്തരവ് കര്‍ശനമായി നടപ്പാക്കുന്നതിനായി ചുരത്തിന്റെ ഇരുവശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളില്‍ വയനാട് പൊലീസുമായി സഹകരിച്ച് 24 മണിക്കൂറും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.
യാത്രാ ദുരിതം ഒഴിവാക്കുന്നതിനായി അവശ്യ സര്‍വീസുകളെയും ചെറിയ വാഹനങ്ങളെയും ഈ നിയന്ത്രണത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍, കാറുകള്‍, ജീപ്പുകള്‍, ടാക്സികള്‍ തുടങ്ങിയ ചെറിയ മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല. കൂടാതെ ആംബുലന്‍സുകള്‍, മറ്റ് അടിയന്തര മെഡിക്കല്‍ വാഹനങ്ങള്‍, ഫയര്‍ഫോഴ്സ്, സിവില്‍ ഡിഫന്‍സ്, ദുരന്തനിവാരണ സേനകള്‍, സായുധ സേനകള്‍, കേന്ദ്ര പാരാമിലിട്ടറി, കേരള പൊലീസ് എന്നിവരുടെ വാഹനങ്ങള്‍ക്കും ജില്ലാ കളക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ക്കും ചുരത്തിലൂടെ കടന്നുപോകാം.
സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ
കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
എൽ നിനോ വീണ്ടും എത്തുന്നു; ഇന്ത്യയിലും കേരളത്തിലും വരൾച്ചാ ഭീഷണി; മുന്നറിയിപ്പുമായി WMO
മിഠായി വിതരണ വിവാദം; വി. മുരളീധരന് കുട്ടികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി
പിണറായിയെ മാത്രം കുറ്റപ്പെടുത്തുന്നത് നീതികേട്; സി.പി.ഐ.എം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി
മാസപ്പടി കേസ്: വീണയ്ക്ക് നോട്ടീസ് അയക്കുന്നത് താത്കാലികമായി മാറ്റിവെച്ച് ഇഡി
കലൂരില്‍ യുവതികള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര് പിടിയില്‍, പൊലീസിനെതിരെയും പരാതി
ഇന്ധനവില വര്‍ധന: കേന്ദ്രത്തിനെതിരെ സംസ്ഥാനം നിലപാട് എടുക്കണം; വി ഡി സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്
ഷാനിമോള്‍ ഉസ്മാന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്