by webdesk3 on | 02-06-2026 01:49:23
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ ടി.ക്കെതിരെ വെള്ളിയാഴ്ച വരെ പുതിയ നോട്ടീസ് നല്‍കില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ അന്തിമവിധിക്ക് ശേഷം മതിയെന്ന നിലപാടിലാണ് അന്വേഷണ ഏജന്‍സി
സിഎംആര്‍എല്‍ കമ്പനി നല്കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയുന്നത്. ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹര്‍ജിയിലുള്ളത്. കോടതി ഉത്തരവ് അനുകൂലമായാല്‍ കേസില്‍ വേഗത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്കുന്ന സൂചന. നിലവില്‍ വീണയെ ചോദ്യം ചെയ്യുന്നതിനോ സമന്‍സ് അയക്കുന്നതിനോ നിയമതടസങ്ങളില്ലെങ്കിലും കോടതി വിധി കാത്തിരിക്കാനാണ് ഇഡിയുടെ തീരുമാനം.
അതേസമയം, തിരുവനന്തപുരം ക്ലിഫ് ഹൗസിന് സമീപം ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട കേസും ശക്തമാക്കാനുള്ള നീക്കത്തിലാണ് ഇഡി. നിലവില്‍ താഴെത്തട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണ് കേസില്‍ പ്രതികളായിട്ടുള്ളത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും എംപിമാരും എംഎല്‍എമാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ അവരുടെ പങ്കും പരിശോധിക്കണമെന്നുമാണ് ഇഡിയുടെ നിലപാട്.
ആക്രമണക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കക്ഷിചേരാന്‍ ഇഡി ആലോചിക്കുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്ന നടപടികള്‍ അന്വേഷണ ഏജന്‍സി ആരംഭിച്ചിട്ടുണ്ട്.
മിഠായി വിതരണ വിവാദം; വി. മുരളീധരന് കുട്ടികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി
പിണറായിയെ മാത്രം കുറ്റപ്പെടുത്തുന്നത് നീതികേട്; സി.പി.ഐ.എം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി
മാസപ്പടി കേസ്: വീണയ്ക്ക് നോട്ടീസ് അയക്കുന്നത് താത്കാലികമായി മാറ്റിവെച്ച് ഇഡി
കലൂരില്‍ യുവതികള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര് പിടിയില്‍, പൊലീസിനെതിരെയും പരാതി
ഇന്ധനവില വര്‍ധന: കേന്ദ്രത്തിനെതിരെ സംസ്ഥാനം നിലപാട് എടുക്കണം; വി ഡി സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്
ഷാനിമോള്‍ ഉസ്മാന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍
പുനര്‍മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനി മോള് ഉസ്മാനും മുഹമ്മദ് മുഹ്സിനും മത്സര രംഗത്ത്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്