by webdesk2 on | 03-06-2026 07:45:57 Last Updated by webdesk2
കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4.05-ന് രാജ്ഭവനില്‍ (ലോക്ഭവന്) നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന ഭരണമാറ്റത്തില്‍, ഡി.കെ. ശിവകുമാറിനൊപ്പം പത്ത് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. ജി. പരമേശ്വര പുതിയ ഉപമുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. എം.ബി. പാട്ടീല്‍, കൃഷ്ണ ബൈരേ ഗൗഡ, സതീഷ് ജാര്‍ക്കിഹോളി, യു.ടി. ഖാദര്‍, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോര്‍ജ്, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഡി എന്നിവര്‍ക്കൊപ്പം മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് ഡോ. യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയില്‍ ഇടം നേടിയിട്ടുണ്ട്. ജൂണ്‍ 18-ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇനി മന്ത്രിസഭാ വികസനം ഉണ്ടാകുക.
മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ സിദ്ധരാമയ്യയെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി (CWC) അംഗമായി പാര്‍ട്ടി ഹൈക്കമാന്‍ഡ് നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, നേതാക്കളായ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര് സിംഗ് സുഖു തുടങ്ങിയ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സാക്ഷ്യം വഹിക്കും.
സംസ്ഥാനത്ത് മഴ ശക്തമാകും; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
താമരശ്ശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം; വിലക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ
കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
എൽ നിനോ വീണ്ടും എത്തുന്നു; ഇന്ത്യയിലും കേരളത്തിലും വരൾച്ചാ ഭീഷണി; മുന്നറിയിപ്പുമായി WMO
മിഠായി വിതരണ വിവാദം; വി. മുരളീധരന് കുട്ടികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി
പിണറായിയെ മാത്രം കുറ്റപ്പെടുത്തുന്നത് നീതികേട്; സി.പി.ഐ.എം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി
മാസപ്പടി കേസ്: വീണയ്ക്ക് നോട്ടീസ് അയക്കുന്നത് താത്കാലികമായി മാറ്റിവെച്ച് ഇഡി
കലൂരില്‍ യുവതികള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര് പിടിയില്‍, പൊലീസിനെതിരെയും പരാതി
ഇന്ധനവില വര്‍ധന: കേന്ദ്രത്തിനെതിരെ സംസ്ഥാനം നിലപാട് എടുക്കണം; വി ഡി സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്
ഷാനിമോള്‍ ഉസ്മാന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്