by webdesk3 on | 02-06-2026 01:58:44
തിരുവനന്തപുരം: പ്രവേശനോത്സവ ചടങ്ങിനിടെ മിഠായി വിതരണം ചെയ്ത രീതിയെ ചൊല്ലി കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കട്ടേല ട്രൈബല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ കുട്ടികളുടെ കൈകളില്‍ നേരിട്ട് നല്‍കാതെ മേശപ്പുറത്ത് മിഠായി ഇട്ടുകൊടുത്ത സംഭവമാണ് വിവാദമായത്.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തിലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളോട് പരസ്യമായി മാപ്പ് പറയുകയും അവരുടെ കൈകളില്‍ നേരിട്ട് മിഠായി നല്‍കുകയും വേണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. മിഠായിക്ക് പകരം പായസമായിരുന്നെങ്കില് അതും മേശപ്പുറത്ത് ഒഴിച്ചുകൊടുക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച ശിവന്‍കുട്ടി, സംഭവം തടയാനോ തിരുത്താനോ വിദ്യാഭ്യാസമന്ത്രി തുളസി തയ്യാറാകാതിരുന്നതും ഗുരുതര വീഴ്ചയാണെന്ന് വിമര്‍ശിച്ചു.
സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ സമീപനം ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും കുട്ടികള്‍ക്ക് മാതൃകയാകേണ്ട പൊതുപ്രവര്‍ത്തകര്‍ ഇത്തരം പ്രവണതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
മിഠായി വിതരണ വിവാദം; വി. മുരളീധരന് കുട്ടികളോട് മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി
പിണറായിയെ മാത്രം കുറ്റപ്പെടുത്തുന്നത് നീതികേട്; സി.പി.ഐ.എം ആത്മപരിശോധന നടത്തണമെന്ന് വെള്ളാപ്പള്ളി
മാസപ്പടി കേസ്: വീണയ്ക്ക് നോട്ടീസ് അയക്കുന്നത് താത്കാലികമായി മാറ്റിവെച്ച് ഇഡി
കലൂരില്‍ യുവതികള്‍ക്ക് നേരെ ആക്രമണം; മൂന്ന് പേര് പിടിയില്‍, പൊലീസിനെതിരെയും പരാതി
ഇന്ധനവില വര്‍ധന: കേന്ദ്രത്തിനെതിരെ സംസ്ഥാനം നിലപാട് എടുക്കണം; വി ഡി സതീശനെ വിമര്‍ശിച്ച് പിണറായി വിജയന്
ഷാനിമോള്‍ ഉസ്മാന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍
പുനര്‍മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനി മോള് ഉസ്മാനും മുഹമ്മദ് മുഹ്സിനും മത്സര രംഗത്ത്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് തുടരും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്