by webdesk2 on | 02-06-2026 07:55:24
തിരുവനന്തപുരം: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് പ്രതിസന്ധിയിലായ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണയത്തിനുള്ള (Revaluation) ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഒടുവില്‍ പ്രവര്‍ത്തനക്ഷമമായി. വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് എങ്ങനെയെന്ന് വ്യക്തമാക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശ വീഡിയോയും സിബിഎസ്ഇ ഔദ്യോഗികമായി പങ്കുവെച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഈ മാസം 6-ാം തീയതി വരെയാണ് പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പോര്‍ട്ടലില്‍ നേരിട്ട കടുത്ത സാങ്കേതിക പ്രശ്നങ്ങള്‍ തങ്ങളുടെ ഉപരിപഠന സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് വലഞ്ഞത്.
പോര്‍ട്ടലിലെ ഗുരുതരമായ വീഴ്ചകളും സിബിഎസ്ഇയുടെ പുതിയ പരീക്ഷാ പരിഷ്കാരങ്ങളിലെ പോരായ്മകളും വിദ്യാഭ്യാസ കാര്യങ്ങള്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി സമിതി ഇന്ന് അടിയന്തരമായി പരിശോധിക്കും. വെബ്സൈറ്റ് തകരാറിലായ സംഭവത്തില്‍ വീഴ്ചവരുത്തിയ ഐടി വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടെന്‍ഡര്‍ പ്രക്രിയയിലെ ക്രമക്കേടുകളും പോര്‍ട്ടല്‍ നിര്‍മ്മാണത്തിലെ പോരായ്മകളും സംബന്ധിച്ച് സിബിഎസ്ഇയോട് മന്ത്രാലയം വിശദമായ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്. ഇതുവരെ സിബിഎസ്ഇ നല്കിയ വിശദീകരണങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകളും സിബിഎസ്ഇ പോര്‍ട്ടല്‍ വിവാദവും കനക്കുന്ന പശ്ചാത്തലത്തില്‍, പാര്‍ലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ചു. ഈ വീഴ്ചകളെക്കുറിച്ച് സിബിഎസ്ഇയിലെയും എന്‍ടിഎയിലെയും ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് വിശദവിവരങ്ങള്‍ തേടുമെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗമായ ഡീന്‍ കുര്യാക്കോസ് എം.പി അറിയിച്ചു. പ്ലസ്ടു പരീക്ഷ എഴുതിയ പതിനെട്ട് ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കിയ നടപടിയാണ് സിബിഎസ്ഇയുടെ ഭാഗത്തുനിന്നുണ്ടായതെന്ന വിലയിരുത്തലിലാണ് സമിതി.
തുടര്‍ച്ചയായുണ്ടാകുന്ന പരീക്ഷാ പ്രതിസന്ധികളിലും സാങ്കേതിക പാളിച്ചകളിലും കടുത്ത നിലപാടിലേക്ക് കടക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്ക് എതിരെയും, സുതാര്യമല്ലാത്ത ടെന്‍ഡര്‍ നടപടികള്‍ക്ക് എതിരെയും മാതൃകാപരമായ നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും. ഇതോടെ പാര്‍ലമെന്ററി സമിതിയുടെ ഇന്നത്തെ യോഗം രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ വലിയ അഴിച്ചുപണികള്‍ക്ക് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുനര്‍മൂല്യനിര്‍ണയത്തിനുള്ള സിബിഎസ്ഇ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായി
തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട്: ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; ഷാനി മോള് ഉസ്മാനും മുഹമ്മദ് മുഹ്സിനും മത്സര രംഗത്ത്
സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക് തുടരും
വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റും; മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് വേണമെന്ന് മുഖ്യമന്ത്രി
സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസ്: ഇഡി അന്വേഷണം തുടരും; സ്റ്റേ നിഷേധിച്ച് ഹൈക്കോടതി
സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ വി.ഡി സതീശൻ; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടതിൽ കെ.കെ രാഗേഷ്
മിൽമ പാലിന്റെ വില വർധനവ് നാളെ മുതൽ പ്രാബല്യത്തിൽ; ലിറ്ററിന് 4 രൂപയുടെ വർധന
നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍
ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ CWC ഏറ്റെടുക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്