News Kerala

വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റും; മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് വേണമെന്ന് മുഖ്യമന്ത്രി

Axenews | വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റും; മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് വേണമെന്ന് മുഖ്യമന്ത്രി

by webdesk3 on | 01-06-2026 01:35:39

Share: Share on WhatsApp Visits: 53


വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി കേരളത്തെ മാറ്റും; മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് വേണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അമ്മമാര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കളും അധ്യാപകരും കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അവരുടെ ഇടയില്‍ മികച്ച സൗഹൃദവും ആശയവിനിമയവും നിലനില്‍ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കുട്ടികളുടെ കഴിവുകളും താല്‍പര്യങ്ങളും അധ്യാപകരും രക്ഷിതാക്കളും പരസ്പരം പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബാല്യകാല സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കുവെച്ച മുഖ്യമന്ത്രി, സ്‌കൂള്‍ തുറക്കുന്ന ദിവസങ്ങളിലെ മഴയും അനുഭവങ്ങളും സ്മരിച്ചു.

ഇന്നത്തെ കുട്ടികള്‍ പുതിയ സാങ്കേതിക വിദ്യകളുടെയും നിര്‍മിത ബുദ്ധിയുടെയും കാലഘട്ടത്തിലാണ് വളരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യന്‍ സൃഷ്ടിച്ച സാങ്കേതിക വിദ്യകള്‍ മനുഷ്യനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പെണ്‍കുട്ടികള്‍ ലോകത്തെ പ്രമുഖ സര്‍വകലാശാലകളില്‍ പഠിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ കൈവരിച്ച മുന്നേറ്റം സമൂഹത്തിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തെ വിദ്യാഭ്യാസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവിയില്‍ പഠനത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറത്തേക്ക് പോകേണ്ട സാഹചര്യം കുറയുകയും വിദേശ രാജ്യങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയാണ് കേരളത്തിന്റെ ഏറ്റവും വലിയ നിക്ഷേപമെന്നും മയക്കുമരുന്നിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം ഉയര്‍ത്തണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. യുവാക്കളും വിദ്യാര്‍ത്ഥികളും തങ്ങളുടെ കൂട്ടുകാരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment