News Kerala

ഇഡി റെയ്ഡില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; വിമര്‍ശിച്ച് എംഎ ബേബി

Axenews | ഇഡി റെയ്ഡില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; വിമര്‍ശിച്ച് എംഎ ബേബി

by webdesk3 on | 28-05-2026 01:37:43

Share: Share on WhatsApp Visits: 69


ഇഡി റെയ്ഡില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; വിമര്‍ശിച്ച് എംഎ ബേബി


തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ നടന്ന ഇഡി റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി കൂടുതല്‍ വ്യക്തതയോടെയും മിതമായ ഭാഷയിലുമുള്ള പ്രതികരണം നടത്താമായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി ഭാവാഭിനയങ്ങള്‍ കാഴ്ചവെക്കുകയാണുണ്ടായതെന്നും, ജനങ്ങള്‍ക്ക് വ്യക്തമായി മനസ്സിലാകുന്ന രീതിയില്‍ സംസാരിക്കുന്ന നേതാവിനെയാണ് സമൂഹം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചോയെന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം പ്രതികരിക്കുമെന്നും എംഎ ബേബി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് യാതൊരു ആശയവിനിമയവും നടത്തിയില്ലെന്നും, സമരക്കാരെ ഹീനമായ രീതിയില്‍ നേരിട്ടുവെന്നും അദ്ദേഹം ആരോപിച്ചു. നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പൊലീസ് ജനാധിപത്യവിരുദ്ധവും നിഷ്ഠൂരവുമായ അതിക്രമമാണ് നടത്തിയതെന്ന് എംഎ ബേബി വിമര്‍ശിച്ചു. പൊലീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാഴ്ചപ്പാടില്‍ ജനവിരുദ്ധമായ മര്‍ദന സംവിധാനമാണെന്നും, അതിനാലാണ് ഇത്തരത്തിലുള്ള പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment