by webdesk2 on | 28-05-2026 01:20:00
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചകളെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അമൂല്യമായ നിധിശേഖരത്തില്‍ നിന്നുള്ള സ്വര്ണക്കവര്ച്ചയെയും കുറിച്ച് സംസ്ഥാന പൊലീസ് മേധാവി തയ്യാറാക്കിയ അതീവ രഹസ്യ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് കൈമാറും. ഇന്റലിജന്‍സ് എഡിജിപി നല്കിയ ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഡിജിപിക്കു വേണ്ടി എഡിജിപി എസ്. ശ്രീജിത്താണ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പൊലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണസമിതി നാളെ അടിയന്തര യോഗം ചേരും.
ഭക്തര്‍ വഴിപാടായി നല്കിയ ഏകദേശം 78 ഗ്രാം സ്വര്‍ണക്കട്ടികളും നാണയങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ക്ഷേത്രത്തില്‍ നിന്ന് കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൂടാതെ, അറ്റകുറ്റപ്പണിക്കായി മാറ്റിയ തട്ടുകളുള്ള സ്വര്‍ണവിളക്ക് നിലവില്‍ ക്ഷേത്രത്തിലില്ല. ഇതിന് പകരം യാതൊരുവിധ ഔദ്യോഗിക രേഖകളുമില്ലാതെ ഒരു വെള്ളി വിളക്കാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളില്‍ പരമ്പരാഗതമായി സൂക്ഷിച്ചിരുന്ന അതിരഹസ്യമായ വൈര നാമ എന്ന ആഭരണം അറ്റകുറ്റപ്പണിയുടെ പേരില്‍ മാറ്റിയിട്ട് കഴിഞ്ഞ ആറുമാസമായി തിരികെ വെച്ചിട്ടില്ലെന്ന ഗുരുതര കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്.
ക്ഷേത്രത്തിലെ ചെമ്പകത്തുമൂട് പ്രവേശന കവാടത്തിലെ നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി ബന്ധമുള്ളവരും നിരന്തരം അട്ടിമറിക്കുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കവടിയാര്‍ കൊട്ടാരം സ്ഥിരമായി സന്ദര്‍ശിക്കുന്നവരും ആദിത്യ വര്‍മയുമായി അടുത്ത ബന്ധമുള്ളവരുമായ ഗണപതി വി. അയ്യര്‍ (പ്രശാന്തി യൂണിഫോംസ് ഉടമ), രാജേഷ് കഴക്കൂട്ടം, അരുണ്‍ എന്ന ജിം അരുണ്‍, കോട്ടുകാല്‍ ഷൈജു, പത്മേഷ് പരശുരാമന്, തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഇന്‍ഡിഗോ ജീവനക്കാരനായ അശോക് എന്നിവര്‍ യാതൊരു പരിശോധനയുമില്ലാതെ ക്ഷേത്രത്തില്‍ സ്ഥിരമായി കയറിയിറങ്ങുന്നതായി റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നു.
ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളാണ് പൊലീസ് സര്‍ക്കാരിന് മുന്നില്‍ വെച്ചിട്ടുള്ളത്. നിലവറകള്‍ക്ക് പുറത്ത് ട്രഷററുടെ ഓഫീസിലും വാഹന ഷെഡുകളിലും നിലവില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും അടിയന്തരമായി ഒരു സെന്‍ട്രലൈസ്ഡ് സ്ട്രോങ് റൂമിലേക്ക് മാറ്റണം. ഭക്തരില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണ വഴിപാടുകള്‍ കൃത്യമായി രേഖപ്പെടുത്തി പ്രത്യേക ലോക്കറുകളില്‍ സൂക്ഷിക്കണം. വ്യക്തികളുടെ പദവിയോ കൊട്ടാരം ബന്ധങ്ങളോ നോക്കാതെ എല്ലാവരെയും നിര്‍ബന്ധിത സുരക്ഷാ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും പൊലീസ് കര്‍ശനമായി ആവശ്യപ്പെടുന്നു.
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; മാനസിക പീഡന ആരോപണവുമായി കുടുംബം
ഇഡി റെയ്ഡ് ബി.ജെ.പി-സി.പി.ഐ.എം ഡീല്‍ നാടകമെന്ന് സന്ദീപ് വാര്യര്‍
ഇഡി അന്വേഷണങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര നീക്കം; ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനം വര്‍ധിപ്പിക്കും
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം; ദുരൂഹത നീക്കാന്‍ അടിയന്തരയോഗം നാളെ
ഇഡി റെയ്ഡില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; വിമര്‍ശിച്ച് എംഎ ബേബി
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ള; ആഭ്യന്തര സെക്രട്ടറി ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പൊലീസ് മേധാവിയെ വിളിപ്പിച്ച് ആഭ്യന്തര മന്ത്രി; വിശദീകരണം തേടി
വീണാ വിജയന് ഇ ഡി സമൻസ് ഉടൻ; 242 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്