by webdesk2 on | 26-05-2026 07:24:24 Last Updated by webdesk2
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തലസ്ഥാനത്ത് ഉണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തും. പാളയത്ത് തിങ്കളാഴ്ച രാത്രിയോടെയാണ് ഇരു വിഭാഗം പ്രവർത്തകരും തമ്മിൽ കനത്ത സംഘർഷമുണ്ടായത്. സർവകലാശാല ആസ്ഥാനത്തിന് മുന്നിൽ വോട്ടെണ്ണലിനിടെ ആരംഭിച്ച വാക്കുതർക്കമാണ് പിന്നീട് തെരുവിലേക്ക് പടർന്നതും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതും.
ആഹ്ലാദ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്യു പ്രവർത്തകർ കല്ലെറിഞ്ഞതോടെയാണ് സംഘർഷം രൂക്ഷമായത്. പ്രവർത്തകർ പരസ്പരം കല്ലെറിയുകയും കോൺഗ്രസ് അനുകൂല ഫ്ളക്സ് ബോർഡുകൾ എസ്എഫ്ഐ പ്രവർത്തകർ വ്യാപകമായി നശിപ്പിക്കുകയും ചെയ്തു. ക്രമസമാധാന നില തകർന്നതോടെ പൊലീസ് രണ്ടുതവണ കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് ലാത്തിവീശിയിട്ടും പിരിഞ്ഞുപോകാതിരുന്ന പ്രവർത്തകരെ ഒടുവിൽ സിപിഐഎം നേതാക്കളായ എം വി ജയരാജനും എ എ റഹീമും സ്ഥലത്തെത്തിയാണ് അനുനയിപ്പിച്ചു മാറ്റിയത്.
സംഘർഷത്തിൽ മണ്ണന്തല സ്റ്റേഷൻ സിഐയുടെ കൈയൊടിയുന്നത് ഉൾപ്പെടെ ഒരു പൊലീസ് ഉദ്യോഗസ്ഥനും നിരവധി വിദ്യാർത്ഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ പ്രവർത്തകരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. അതേസമയം, പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നും കെഎസ്യു പ്രവർത്തകരുടെ അക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്നും എ എ റഹീം ആരോപിച്ചപ്പോൾ, എസ്എഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം ആക്രമിച്ചതായി പൊലീസും വ്യക്തമാക്കി.
കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ 37-ൽ 35 സീറ്റുകളും നേടിയാണ് എസ്എഫ്ഐ വൻ വിജയം കൈവരിച്ചത്. ശിവ എസ് ആണ് പുതിയ യൂണിയൻ ചെയർമാൻ. രക്തസാക്ഷി ധീരജിന്റെ ചിത്രം ഉയർത്തിപ്പിടിച്ചായിരുന്നു എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനം. ഒരു വൈസ് ചെയർപേഴ്സൺ സ്ഥാനമടക്കം രണ്ട് സീറ്റുകളിലാണ് കെഎസ്യു വിജയിച്ചത്. ഈ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ പൊലീസ് നടപടിയിലും കെഎസ്യു അക്രമത്തിലും പ്രതിഷേധിച്ചാണ് എസ്എഫ്ഐ ഇന്ന് സെക്രട്ടറിയേറ്റ് മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ധനവില വര്‍ധന: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യം
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരത്തെ എസ്എഫ്ഐ - കെഎസ്യു സംഘര്‍ഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച്
ധീരജ് വധക്കേസ് പ്രതി ഡിസിസിയിലേക്ക്; നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ്
മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശന വിവാദം: സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ചെയര്മാന്
സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചിത്വവും ചികിത്സാ നിലവാരവും ഉറപ്പാക്കും: ആരോഗ്യമന്ത്രി
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയെന്ന് യൂണിയനുകള്‍
അട്ടപ്പാടി മധുക്കൊലക്കേസ്: ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്