by webdesk2 on | 26-05-2026 07:42:46
കോഴിക്കോട്: അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധനവിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയില്‍. രണ്ടാഴ്ചയ്ക്കിടെ നാലുതവണയായി ഡീസലിന് എട്ട് രൂപയോളം വില വര്‍ധിച്ചതോടെ സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവെക്കേണ്ട സാഹചര്യമാണുള്ളതെന്ന് ബസ് ഉടമകളും ജീവനക്കാരും ആശങ്കപ്പെടുന്നു. നിത്യേനയുള്ള കലക്ഷന്‍ കുറവ്, വര്‍ധിച്ച മെയിന്റനന്‍സ് ചെലവുകള്‍, ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം, ഭാരിച്ച റോഡ് ടാക്സ് എന്നിവ കാരണം നേരത്തെ തന്നെ വലിയ നഷ്ടത്തിലായിരുന്ന ഈ മേഖലയ്ക്ക് പുതിയ ഇന്ധനവില വര്‍ധനവ് ഇരട്ടി പ്രഹരമായിരിക്കുകയാണ്.
പ്രതിസന്ധി രൂക്ഷമായതോടെ മുന്‍കാലങ്ങളില്‍ 32,000-ത്തോളം സ്വകാര്യ ബസുകളുണ്ടായിരുന്ന കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത് എട്ടായിരത്തില്‍ താഴെ ബസുകള്‍ മാത്രമാണ്. ഭീമമായ നഷ്ടം താങ്ങാനാവാതെ പ്രമുഖ ട്രാന്‍സ്പോര്‍ട്ട് കമ്പനികളെല്ലാം തന്നെ തങ്ങളുടെ ബസുകള്‍ വിറ്റഴിച്ച് ഈ രംഗത്തുനിന്ന് പിന്‍വാങ്ങിയിരിക്കുകയാണ്. ഒരു ബസ് ഒരു ദിവസം ശരാശരി 300 കിലോമീറ്റര്‍ സര്‍വീസ് നടത്തുന്നതിന് 100 ലിറ്ററോളം ഡീസല്‍ ആവശ്യമാണ്. നിലവിലെ വിലവര്‍ധനവ് അനുസരിച്ച് ഓരോ ബസിനും പ്രതിദിനം ആയിരം രൂപയോളം അധിക ചെലവാണ് വരുന്നത്.
ഈ സാഹചര്യത്തില്‍ ചാര്‍ജ് വര്‍ധനവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ച് സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇറാഖ്-കുവൈറ്റ് യുദ്ധകാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വില കൂടിയപ്പോള്‍ രാജ്യത്ത് ഡീസല്‍ വില നിയന്ത്രിക്കാനായി തീരുവ ഒഴിവാക്കുകയും പെട്രോളിയം കമ്പനികള്‍ സബ്സിഡി നല്‍കുകയും ചെയ്തിരുന്നു. സമാനമായ രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരുവ ഒഴിവാക്കിയും സബ്സിഡി നല്‍കിയും ഇന്ധനവില നിയന്ത്രിക്കാന്‍ തയ്യാറാകണമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രധാന ആവശ്യം.
ഇന്ധനവില വര്‍ധന: സ്വകാര്യ ബസ് മേഖല പ്രതിസന്ധിയില്‍; ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യം
പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി വി.ഡി സതീശന്റെ ആദ്യ കൂടിക്കാഴ്ച ഇന്ന്
തിരുവനന്തപുരത്തെ എസ്എഫ്ഐ - കെഎസ്യു സംഘര്‍ഷം; ഇന്ന് സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്ഐ മാര്‍ച്ച്
ധീരജ് വധക്കേസ് പ്രതി ഡിസിസിയിലേക്ക്; നടപടിയെ ന്യായീകരിച്ച് കോണ്‍ഗ്രസ്
മുഖ്യമന്ത്രിയുടെ ഗുരുവായൂര്‍ ദര്‍ശന വിവാദം: സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം ചെയര്മാന്
സര്‍ക്കാര്‍ ആശുപത്രികളില്‍ ശുചിത്വവും ചികിത്സാ നിലവാരവും ഉറപ്പാക്കും: ആരോഗ്യമന്ത്രി
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയെന്ന് യൂണിയനുകള്‍
അട്ടപ്പാടി മധുക്കൊലക്കേസ്: ഒന്നാം പ്രതി ഹുസൈനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്
രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി വി ഡി സതീശന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്