News Kerala

രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്‍

Axenews | രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്‍

by webdesk3 on | 24-05-2026 12:59:09

Share: Share on WhatsApp Visits: 5


രത്തന്‍ ഖേല്‍ക്കറുടെ നിയമനം; കോണ്‍ഗ്രസിന് ഇരട്ടത്താപ്പെന്ന് എം വി ഗോവിന്ദന്‍


കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. നിയമന വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. പശ്ചിമ ബംഗാളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ബിജെപി സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിലെ നിയമനത്തെക്കുറിച്ച് പ്രതികരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തയ്യാറാകാത്തത് കോണ്‍ഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് തെളിയിക്കുന്നതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ക്കെതിരെ സംസ്ഥാനത്ത് വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, ആയിരക്കണക്കിന് ആളുകള്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ട സംഭവങ്ങളില്‍ ഖേല്‍ക്കര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വക്താവായി പ്രവര്‍ത്തിച്ചിരുന്നുവെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

രത്തന്‍ ഖേല്‍ക്കറുടെ നിയമനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment