News Kerala

ദാമോദര മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

Axenews | ദാമോദര മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

by webdesk2 on | 21-05-2026 01:34:06

Share: Share on WhatsApp Visits: 3


ദാമോദര മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: എംഎല്‍എയായുള്ള സത്യപ്രതിജ്ഞയിലും പേരിനൊപ്പം പിതാവിന്റെ പേരായ ദാമോദര മേനോന്‍ ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന ഞാൻ... എന്ന് പറഞ്ഞത് വിവാദമായിരുന്നു. ദാമോദര മേനോൻ എന്നത് എന്റെ അച്ഛന്റെ പേര് ആണെന്നും അത് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നായിരുന്നു വിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് എംഎൽഎ ആയുള്ള സത്യപ്രതിജ്ഞയിലും പിതാവിന്റെ പേര് കൂടി ചേർത്ത് സതീശൻ സത്യപ്രതിജ്ഞ ചെയ്തത്. 

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്‍ഞയിൽ കോൺ​ഗ്രസ് നേതാക്കളടക്കം വിമ‍ർശനം ഉന്നയിച്ചിരുന്നു. പഞ്ച് കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ്‌ ആകുന്നതാണ് നല്ലതെന്ന് കോൺഗ്രസ്‌ നേതാവായ ജിന്‍റോ ജോണ്‍ വിമര്‍ശിച്ചു. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് വക്താവ് വി ആർ അനൂപും വിമര്‍ശിച്ചിരുന്നു.

Share:

Search

Recent News
Popular News
Top Trending


Leave a Comment