News Kerala

സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; തുടർനടപടികളിലേക്ക് കടന്ന് സർക്കാർ

Axenews | സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; തുടർനടപടികളിലേക്ക് കടന്ന് സർക്കാർ

by webdesk2 on | 21-05-2026 12:49:46

Share: Share on WhatsApp Visits: 4


സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; തുടർനടപടികളിലേക്ക് കടന്ന് സർക്കാർ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതോടെ തുട‍ർ‍നടപടികളിലേക്ക് കടന്ന് സർക്കാ‍ർ. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റി തുടങ്ങുമെന്ന് റവന്യൂമന്ത്രി എപി അനിൽകുമാർ വ്യക്തമാക്കി. വിജ്ഞാപനം റദ്ദാക്കിയെന്ന് ഭൂഉടമകളെ അറിയിക്കുമെന്നും എല്ലാവർക്കും പട്ടയം എന്നതാണ് സർക്കാർ നയമെന്നും റവന്യൂമന്ത്രി. സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് ഇന്നലെയാണ് മുഖ്യമന്ത്രി വിഡി സതീശൻ മാധ്യമങ്ങളെ അറിയിച്ചത്. 

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂറിൽ എത്തുന്ന 11 സ്റ്റോപ്പുകളുളള പദ്ധതിയായിരുന്നു  സിൽവർ ലൈൻ. അതിവേഗ പാതയ്ക്ക് യുഡിഎഫ് സർക്കാ‍ർ എതിരല്ലെങ്കിലും ബദൽ ആലോചിച്ചുമാത്രമെന്നും മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞു. പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ നിരവധി കുടുംബങ്ങളെ ബാധിക്കുമായിരുന്നു. ഭൂമി വിൽക്കാനോ പണയപ്പെടുത്താനോ കഴിയാതിരുന്ന കുടുംബങ്ങൾക്ക്  പദ്ധതി റദ്ദാക്കിയത് വലിയ ആശ്വാസമായി. പരിസ്ഥിതിക പ്രശ്നങ്ങളും, ആഘാതവും, ജനങ്ങളുടെ ആശങ്കകളും സമരക്കാ‍ർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും പദ്ധതി ഉപേക്ഷിക്കാൻ ഇടത് സർക്കാ‍ർ തയാറായിരുന്നില്ല.

Share:

Search

Recent News
Popular News
Top Trending


Leave a Comment