by webdesk3 on | 21-05-2026 01:22:32
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. പ്രോ ടെം സ്പീക്കര്‍ ജി. സുധാകരന് മുന്‍പാകെയായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുള്ള എംഎല്‍എമാരും എല്‍ഡിഎഫ് അംഗങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളും സഗൗരവ പ്രതിജ്ഞയായിരുന്നു എടുത്തത്.
ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇ അബ്ദുള്‍ ഗഫൂര്‍ ആയിരുന്നു ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നി എംഎല്‍എയായ അബ്ദുള്‍ ഗഫൂറിന്റെ സത്യപ്രതിജ്ഞയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം.
ആദ്യ അഞ്ച് എംഎല്‍എമാരും ഭരണപക്ഷ നിരയില്‍ നിന്നുള്ളവരായിരുന്നു. ആറാമതായി സത്യപ്രതിജ്ഞ ചെയ്തത് പുനലൂരില്‍ നിന്നുള്ള എല്‍ഡിഎഫ് അംഗം സി അജയപ്രസാദ് ആയിരുന്നു.
മൂന്ന് ബിജെപി അംഗങ്ങളില്‍ ചാത്തന്നൂരില്‍ നിന്നുള്ള ബി.ബി. ഗോപകുമാര്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ 83ാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രി വി ഡി സതീശന് 105ാമതായും പ്രതിപക്ഷ നേതാവ് പിണറായി വിജയന് 133ാമതായും സത്യപ്രതിജ്ഞ ചെയ്തു. വടശേരി ദാമോദര മേനോന് സതീശന് എന്ന് പൂര്‍ണനാമം ആവര്‍ത്തിച്ചായിരുന്നു വിഡി സതീശന്റെ പ്രതിജ്ഞ. മുഖ്യമന്ത്രി കയ്യടിയോടെയാണ് പിണറായി വിജയനെ സഭയില്‍ വരവേറ്റത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പിണറായി വിജയന് പ്രോ ടെം സ്പീക്കര്‍ ജി. സുധാകരനെ ചേമ്പറില്‍ സന്ദര്‍ശിച്ചു. സീറ്റില്‍നിന്ന് എഴുന്നേറ്റ് ഹസ്തദാനം നല്‍കിയാണ് ജി. സുധാകരന് അദ്ദേഹത്തെ സ്വീകരിച്ചത്.
സിപിഐഎമ്മില്‍ കലാപക്കൊടി ഉയര്‍ത്തി തളിപ്പറമ്പില്‍ അട്ടിമറി വിജയം നേടിയ ടി.കെ. ഗോവിന്ദന്, പയ്യന്നൂരില്‍ നിന്നുള്ള വി. കുഞ്ഞികൃഷ്ണന് എന്നിവര്‍ സഗൗരവ പ്രതിജ്ഞയെടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം കുഞ്ഞികൃഷ്ണന് പിണറായി വിജയനെ അഭിവാദ്യം ചെയ്തതും ശ്രദ്ധ നേടി.
ആശാപ്രവര്‍ത്തകരുടെ ഓണറേറിയം വര്‍ധന; സെക്രട്ടറിയേറ്റിന് മുന്നില്‍ ആഹ്ലാദ പ്രകടനം , പ്രേംകുമാര്‍ വേദിയിലെത്തി
അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍? എക്സിറ്റ് വിസ നടപടികള്‍ അവസാന ഘട്ടത്തില്‍
ദാമോദര മേനോന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ; എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു
ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇല്ല; പ്രചരണങ്ങള്‍ തള്ളി കെ ടി ജലീല്‍
പിണറായി പ്രതിപക്ഷ നേതാവ്; തീരുമാനം അന്തിമമെന്ന് എം വി ഗോവിന്ദന്
പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
സിൽവർ ലൈൻ പദ്ധതി റദ്ദാക്കൽ; തുടർനടപടികളിലേക്ക് കടന്ന് സർക്കാർ
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് നിർണായക യോഗം ഡൽഹിയിൽ
സിപിഎം കേന്ദ്രകമ്മറ്റി യോഗം നാളെ ഡൽഹിയിൽ
16-ാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം ഇന്ന്; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ രാവിലെ 9 മണിക്ക്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്