News Kerala

വകുപ്പ് വിഭജനത്തില്‍ ധാരണയാകാതെ യുഡിഎഫ് സര്‍ക്കാര്‍; വിട്ടുവീഴ്ചയില്ലാതെ ലീഗും കോണ്‍ഗ്രസും

Axenews | വകുപ്പ് വിഭജനത്തില്‍ ധാരണയാകാതെ യുഡിഎഫ് സര്‍ക്കാര്‍; വിട്ടുവീഴ്ചയില്ലാതെ ലീഗും കോണ്‍ഗ്രസും

by webdesk2 on | 19-05-2026 07:33:56

Share: Share on WhatsApp Visits: 8


വകുപ്പ് വിഭജനത്തില്‍ ധാരണയാകാതെ യുഡിഎഫ് സര്‍ക്കാര്‍;   വിട്ടുവീഴ്ചയില്ലാതെ ലീഗും കോണ്‍ഗ്രസും

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷവും വകുപ്പ് വിഭജനത്തില്‍ ധാരണയിലെത്താനാകാതെ യുഡിഎഫ് സര്‍ക്കാര്‍. സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനം വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല. കോണ്‍ഗ്രസിലെ സീനിയര്‍ മന്ത്രിമാരുടെ വകുപ്പുകളില്‍ തീര്‍പ്പാകാത്തതിന് പുറമേ മുസ്ലീം ലീഗുമായും തര്‍ക്കമുണ്ട്. ഫിഷറീസ് നല്‍കിയാല്‍ വിദ്യാഭ്യാസം വിട്ടുനല്‍കാമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ലീഗ്. ഫിഷറീസ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ് ലത്തീന്‍ സഭ. പ്രശ്‌നങ്ങള്‍ ഇന്ന് തന്നെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കള്‍.

പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഗ്യാരന്റികള്‍ക്കും പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിനും വേണ്ട അധിക പണം കണ്ടെത്തുന്നതും മുഖ്യമന്ത്രിക്ക് മുന്നിലുളള വെല്ലുവിളിയാണ്.  അതേസമയം,  ഇന്ദിരാ ഗ്യാരന്റിയില്‍ രണ്ടെണ്ണം നടപ്പാക്കുമെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് ജൂണ്‍ 15ന് തുടങ്ങും. സംസ്ഥാനത്ത് വയോജന വകുപ്പ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 21ന് പുതിയ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. ഇതിനായി സഭ ചേരാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തു.22ന് സ്പീക്കര്‍ തിരഞ്ഞെടുപ്പും 29ന് ഗവര്‍ണറുടെ നയപ്രഖ്യാപനവും നടക്കും. പുതുക്കിയ ബജറ്റ് അവതരണതീയതി നിശ്ചയിച്ചിട്ടില്ല.





Share:

Search

Recent News
Popular News
Top Trending


Leave a Comment