by webdesk2 on | 18-05-2026 11:43:32 Last Updated by webdesk2
ന്യൂഡല്‍ഹി: പിണറായി വിജയന്‍ പ്രതിപക്ഷനേതാവാകട്ടെയെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ സിപിഎമ്മിന്റെ അവെയ്ലബിള്‍ പൊളിറ്റ്ബ്യുറോ (പിബി) തള്ളി. തുടര്‍ന്ന് ഓണ്‍ലൈനായി പൂര്‍ണ പിബി വിളിച്ചാണ് ശുപാര്‍ശ പാസാക്കിയെടുത്തത്. അതും 3 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിന്.
പിബിയിലെ മലയാളികളായ എം.എ. ബേബി, എം.വി. ഗോവിന്ദന്‍, എ. വിജയരാഘവന്‍ എന്നിവരുടെയും പിണറായി വിജയന്റെ സ്വന്തം വോട്ടും ഇല്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് പ്രതിപക്ഷ നേതൃപദവി നഷ്ടമാകുമായിരുന്ന അവസ്ഥയായിരുന്നു യോഗത്തില്‍. പിബിയിലെ 18 അംഗങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നുള്ള യു. വാസുകി ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പങ്കെടുത്തവരില്‍ 10 പേര്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിനെ അനുകൂലിച്ചപ്പോള്‍ 7 പേര്‍ ശക്തമായി എതിര്‍ത്തു. പിബിയിലെ മറ്റൊരു മലയാളി അംഗമായ വിജു കൃഷ്ണന്‍ പിണറായി തുടരുന്നതിനോട് വിയോജിപ്പ് രേഖപ്പെടുത്തി എതിര്‍ത്ത് വോട്ട് ചെയ്തു. വിജു കൃഷ്ണന് പുറമേ ബി.വി. രാഘവലു, നീലോല്‍പല്‍ ബസു, അശോക് ധാവ്ളെ, ജിതേന്‍ ചൗധരി, മറിയം ധാവ്ളെ, ആര്‍. അരുണ്‍കുമാര്‍ എന്നിവരാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.
അതേസമയം, കഴിഞ്ഞ പിബി യോഗത്തില്‍ കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും നിശിതമായി വിമര്‍ശിച്ച ബംഗാള്‍ ഘടകം ഇക്കുറി അനുകൂല നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമായി. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് പുറമെ തപന്‍ സെന്‍, മുഹമ്മദ് സലിം, രാമചന്ദ്ര ഡോം, കെ. ബാലകൃഷ്ണന്‍, അമ്രാറാം, ശ്രീദീപ് ഭട്ടാചാര്യ എന്നിവരാണ് പിണറായിയെ പിന്തുണച്ചത്.
കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റികളില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ ഉയര്‍ന്ന കടുത്ത വിമര്‍ശനങ്ങള്‍ മെയ് 22 മുതല്‍ 24 വരെ ചേരുന്ന കേന്ദ്ര കമ്മിറ്റി (സിസി) യോഗത്തിന് മുന്‍പാകെ എത്തും. പാര്‍ട്ടി അംഗങ്ങള്‍ക്ക് യാതൊരു തടസ്സവുമില്ലാതെ തുറന്നു സംസാരിക്കാന്‍ അവസരം നല്‍കണമെന്നും നേതാക്കള്‍ ആരും അതില്‍ ഇടപെടരുതെന്നും ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴേത്തട്ടില്‍ നിന്ന് ഉയര്‍ന്നുവന്ന ഈ വിമര്‍ശനങ്ങളെല്ലാം ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ടാകും കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കുക. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് തന്നെ, താനുള്‍പ്പെടെയുള്ള സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളെക്കുറിച്ചുള്ള കടുത്ത വിമര്‍ശനങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയില്‍ വായിക്കേണ്ടി വരും എന്നതും വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
തമ്പ്രാക്കന്മാരും അടിയാന്മാരുമെന്ന നിലപാട് തിരിച്ചടിയായി, പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം; സിപിഎം ജില്ലാ യോഗങ്ങളില്‍ വിമര്‍ശനം
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; വിലവര്‍ധന ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ
വകുപ്പ് വിഭജനത്തില്‍ ധാരണയാകാതെ യുഡിഎഫ് സര്‍ക്കാര്‍; വിട്ടുവീഴ്ചയില്ലാതെ ലീഗും കോണ്‍ഗ്രസും
ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുളളവര്‍ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്
മുഖ്യമന്ത്രി വി ഡി സതീശന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരേ നിലയില്‍; ചെന്നിത്തലയുടെ ഓഫീസ് രണ്ടാം നിലയില്‍
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ്-ഓട്ടോ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു
പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്ലബിള്‍ പിബി
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്
എ.കെ.എം അഷ്റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്