News Kerala

സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരേ നിലയില്‍; ചെന്നിത്തലയുടെ ഓഫീസ് രണ്ടാം നിലയില്‍

Axenews | സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരേ നിലയില്‍; ചെന്നിത്തലയുടെ ഓഫീസ് രണ്ടാം നിലയില്‍

by webdesk3 on | 18-05-2026 01:16:08

Share: Share on WhatsApp Visits: 20


സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരേ നിലയില്‍; ചെന്നിത്തലയുടെ ഓഫീസ് രണ്ടാം നിലയില്‍



തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ സെക്രട്ടേറിയറ്റില്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനമായിരിക്കുന്നത്. സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് ഇരുവരുടെയും ഓഫീസുകള്‍ ഒരുക്കിയിരിക്കുന്നത്.

പുതിയ മന്ത്രിസഭയിലെ പ്രധാന സ്ഥാനക്കാരനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോര്‍ത്ത് ബ്ലോക്കിന്റെ രണ്ടാം നിലയില്‍ ആയിരിക്കും. മുന്‍പ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്ത സമയത്ത് ഉപയോഗിച്ചിരുന്ന പഴയ ഓഫീസിലേക്കാണ് ചെന്നിത്തല വീണ്ടും എത്തുന്നത്.

മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനില്‍കുമാര്‍ എന്നിവര്‍ മുന്‍പ് മന്ത്രിമാരായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന അതേ ഓഫീസുകള്‍ തന്നെ വീണ്ടും തെരഞ്ഞെടുത്തത് ശ്രദ്ധേയമാണ്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാര്‍ രാജ്ഭവനിലേക്ക് പോകും. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ എത്തി ചുമതലയേല്‍ക്കും. പിന്നീട് മന്ത്രിസഭ യോഗവും ചേരും.




Share:

Search

Recent News
Popular News
Top Trending


Leave a Comment