by webdesk2 on | 18-05-2026 01:30:05 Last Updated by webdesk2
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. മുഖ്യമന്ത്രിക്കൊപ്പം 20 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നിറഞ്ഞുകവിഞ്ഞ സദസിനെ സാക്ഷിയാക്കി നടന്ന ചടങ്ങില്‍ ഷിബു ബേബി ജോണും സി.പി. ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍, മറ്റെല്ലാ മന്ത്രിമാരും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചടങ്ങില്‍ വ്യത്യസ്തനായി.
ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളുടെ വന്‍ നിരയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ തിരുവനന്തപുരത്ത് എത്തിയത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എംപി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി തുടങ്ങിയ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ വേദി പ്രൗഢമാക്കി. ഭരണപക്ഷ നേതാക്കള്‍ക്കൊപ്പം രാഷ്ട്രീയ ഭേദമന്യേ പ്രതിപക്ഷത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരും വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളും വേദിയിലുണ്ടായിരുന്നു. ഭരണ-പ്രതിപക്ഷ നേതാക്കളെ ഒരുമിച്ച് ഒരേ വേദിയിലിരുത്തിയുള്ള ഇത്തരമൊരു സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നത് ചടങ്ങിന്റെ സവിശേഷതയായി.
വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരന്‍, ബിന്ദു കൃഷ്ണ, എ.പി. അനില്‍ കുമാര്‍, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോണ്‍, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍, പി.കെ. ബഷീര്‍, കെ.എം. ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി.പി. ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങള്‍. ഇതില്‍ അനൂപ് ജേക്കബും മാണി സി. കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്. ആദ്യത്തെ രണ്ടര വര്‍ഷം അനൂപ് ജേക്കബും തുടര്‍ന്നുള്ള രണ്ടര വര്‍ഷം മാണി സി. കാപ്പനും മന്ത്രിസ്ഥാനം കൈകാര്യം ചെയ്യും. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായും ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായും നിശ്ചയിച്ചിട്ടുണ്ട്.
സത്യപ്രതിജ്ഞ പൂര്‍ത്തിയായെങ്കിലും മന്ത്രിമാരുടെ വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമാണ്. ഘടകകക്ഷികളുടെ വകുപ്പുകളിലുള്‍പ്പെടെ ചില മാറ്റങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ നേരത്തെ ധാരണയായ വകുപ്പുകളില്‍ മാറ്റമുണ്ടാകും. തനിക്ക് വൈദ്യുതി വകുപ്പിനോട് താല്‍പര്യമില്ലെന്ന് കെ. മുരളീധരന്‍ മുന്നണി നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. പകരം ആരോഗ്യവും ദേവസ്വവും വേണമെന്ന മുരളീധരന്റെ ആവശ്യം നേതൃത്വം അംഗീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വരും മണിക്കൂറുകളില്‍ തന്നെ മന്ത്രിമാരുടെ ഔദ്യോഗിക വകുപ്പുവിഭജനം സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറങ്ങും.
തമ്പ്രാക്കന്മാരും അടിയാന്മാരുമെന്ന നിലപാട് തിരിച്ചടിയായി, പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം; സിപിഎം ജില്ലാ യോഗങ്ങളില്‍ വിമര്‍ശനം
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു; വിലവര്‍ധന ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ
വകുപ്പ് വിഭജനത്തില്‍ ധാരണയാകാതെ യുഡിഎഫ് സര്‍ക്കാര്‍; വിട്ടുവീഴ്ചയില്ലാതെ ലീഗും കോണ്‍ഗ്രസും
ഷിബു ബേബി ജോണും സി പി ജോണും സഗൗരവം; മറ്റുളളവര്‍ ദൈവനാമത്തില്‍; ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്ത് കെ മുരളീധരന്‍
മുഖ്യമന്ത്രി വി ഡി സതീശന്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
സെക്രട്ടേറിയറ്റില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: മുഖ്യമന്ത്രിയും കുഞ്ഞാലിക്കുട്ടിയും ഒരേ നിലയില്‍; ചെന്നിത്തലയുടെ ഓഫീസ് രണ്ടാം നിലയില്‍
വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ്-ഓട്ടോ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു
പ്രതിപക്ഷ നേതൃപദം: പിണറായി മാറണമെന്ന് അവെയ്ലബിള് പിബി
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍
എ.കെ.എം അഷ്റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്