News Kerala

എ.കെ.എം അഷ്‌റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്‍

Axenews | എ.കെ.എം അഷ്‌റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്‍

by webdesk2 on | 18-05-2026 08:26:20

Share: Share on WhatsApp Visits: 6


എ.കെ.എം അഷ്‌റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുസ്‌ലിം ലീഗിലെ എ.കെ.എം അഷ്‌റഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണെന്ന് കെ.സുരേന്ദ്രന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേരളത്തിലെ ഏറ്റവും അവികസിത ജില്ലയായ കാസര്‍ഗോഡിന്റെ പുരോഗതിക്കായി അവിടെ നിന്നൊരു മന്ത്രിയുണ്ടാകണമെന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നതായും സുരേന്ദ്രന്‍ വ്യക്തമാക്കി. മഞ്ചേശ്വരത്ത് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കെ.സുരേന്ദ്രനെയാണ് അഷ്‌റഫ് തോല്‍പ്പിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

രാഷ്ട്രീയത്തില്‍ എതിരാളികളേയുള്ളൂ ശത്രുക്കളില്ലാ എന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്തിനിതു പറയുന്നു എന്ന് ചോദിച്ചാല്‍ കാസര്‍ഗോഡിന് ഒരു മന്ത്രി പദവി ലഭിക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനുള്ള കാരണം കേരളത്തിലെ ഏറ്റവും അവികസിത ജില്ല കാസര്‍ഗോഡാണ് എന്നുള്ളതാണ്. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും. മികച്ച ഭൂരിപക്ഷം നേടി മഞ്ചേശ്വരത്ത് വിജയിച്ച ശ്രീ. എ. കെ. എം അഷറഫിന് മന്ത്രി പദവി ലഭിക്കാതെ പോയത് അങ്ങേയറ്റം വേദനാജനകമാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment