by webdesk3 on | 17-05-2026 01:08:06
മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന കാര്യത്തില്‍ പാര്‍ട്ടി ഇതുവരെ വ്യക്തമായ തീരുമാനം അറിയിച്ചിട്ടില്ലെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുകയാണെന്നും, അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം തന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിന് മുന്‍പ് വ്യക്തിപരമായ അഭിപ്രായം പറയുന്നതിന് പ്രസക്തിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പ്രധാന അജണ്ട വികസനമാണെന്നും, രണ്ടാമത്തേതായി പാര്‍ട്ടി നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ സാധ്യമാക്കുന്നതിനായി പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണെന്നും, അതിനാല്‍ അന്തിമ തീരുമാനം വരുന്നതുവരെ കാത്തിരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ പട്ടിക കൈമാറേണ്ടതുണ്ടെന്നും, അതിന് ശേഷമേ കാര്യങ്ങളില്‍ വ്യക്തത വരുകയുള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമില്ലാത്ത ആകാംക്ഷ ഒഴിവാക്കണമെന്നും, പാര്‍ട്ടി വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സമയമെടുത്ത് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്ഥാനത്തിന്റെ തീരുമാനങ്ങളിലാണ് പൂര്‍ണമായ വിശ്വാസമെന്നും, പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും ശരിയായിരിക്കും എന്ന ആത്മവിശ്വാസമുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. എംഎല്‍എ ആകുന്നതും പാര്‍ട്ടിയുടെ തീരുമാനത്താലാണെന്നും, അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂര്‍ത്തിയാവും
വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം; യോഗനാദം എഡിറ്റോറിയലിനെതിരെ കെ സി വേണുഗോപാല്‍
മന്ത്രിസ്ഥാനം വേണമെന്ന് കാപ്പന്; ടേം വ്യവസ്ഥ തള്ളിയിട്ട് കേരള കോണ്‍ഗ്രസ്
മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രതികരണം ഇല്ല; തീരുമാനം പാര്‍ട്ടിയുടേതെന്ന് ചാണ്ടി ഉമ്മന്‍
കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും
ഇവരാണ് പരാജയത്തിന് കാരണക്കാര്‍; പിണറായി വിജയനും എം വി ഗോവിന്ദനും സിപിഎം ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും
സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്