by webdesk3 on | 17-05-2026 01:12:57
യുഡിഎഫ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് നിലപാട് കടുപ്പിച്ച് മാണി സി കാപ്പന്. ടേം വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്നും, അഞ്ചുവര്‍ഷത്തേക്ക് പൂര്‍ണ മന്ത്രിസ്ഥാനം തന്നെ വേണമെന്നുമാണ് കാപ്പന്റെ ആവശ്യം. പാലായില്‍ നടന്ന പ്രചാരണത്തിനിടെ തന്നെ മന്ത്രിയാക്കുമെന്ന് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉറപ്പ് നല്‍കിയിരുന്നുവെന്നും, ആ വാക്ക് പാലിക്കണമെന്നുമാണ് കാപ്പന് ആവശ്യപ്പെട്ടത്.
സീറോ മലങ്കര സഭാധ്യക്ഷന് മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമ്മിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കാപ്പന് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് വേളയില്‍ നല്കിയ വാഗ്ദാനങ്ങള്‍ മറക്കാനാവില്ലെന്നും, വണ്ടിയിലല്ല, കൊടി വച്ച കാറിലായിരിക്കും മടങ്ങുക എന്ന വി ഡി സതീശന്റെ പരാമര്‍ശവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് ടീമിന്റെ ഭാഗമായതിനാല്‍ നീതിപൂര്‍വമായ പരിഗണന ലഭിക്കണമെന്നുമാണ് കാപ്പന് വ്യക്തമാക്കി.
ഇതിനിടെ, കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നല്‍കാനാണ് യുഡിഎഫില്‍ ആലോചന. രണ്ട് മന്ത്രിസ്ഥാനം അനുവദിക്കില്ലെന്ന നിലപാടോടെയാണ് ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നത്. അനൂപ് ജേക്കബിനും മാണി സി കാപ്പനും ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് നിര്‍ദ്ദേശം, ആദ്യ ടേം അനൂപ് ജേക്കബിന് നല്‍കാനാണ് സാധ്യത.
അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂര്‍ത്തിയാവും
വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം; യോഗനാദം എഡിറ്റോറിയലിനെതിരെ കെ സി വേണുഗോപാല്‍
മന്ത്രിസ്ഥാനം വേണമെന്ന് കാപ്പന്; ടേം വ്യവസ്ഥ തള്ളിയിട്ട് കേരള കോണ്‍ഗ്രസ്
മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രതികരണം ഇല്ല; തീരുമാനം പാര്‍ട്ടിയുടേതെന്ന് ചാണ്ടി ഉമ്മന്‍
കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും
ഇവരാണ് പരാജയത്തിന് കാരണക്കാര്‍; പിണറായി വിജയനും എം വി ഗോവിന്ദനും സിപിഎം ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും
സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്