by webdesk3 on | 17-05-2026 01:25:02
കൊച്ചി: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുല്‍ റഹീം 20 വര്‍ഷത്തിന് ശേഷം മോചിതനാകുന്നു. ശിക്ഷാകാലാവധി ഈ മാസം 19ന് പൂര്‍ത്തിയാകുന്നതോടെ റഹീം സ്വാതന്ത്ര്യം നേടും. എന്നാല്‍ സൗദിയിലെ അവധിക്കാലം കാരണം പിന്നീട് മാത്രമേ നാട്ടിലേക്ക് മടങ്ങിയെത്തുകയുള്ളുവെന്ന് അബ്ദുല്‍ റഹീം നിയമ സഹായ സമിതി അറിയിച്ചു.
സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയാദില്‍ തടവില്‍ കഴിഞ്ഞിരുന്ന റഹീമിന്റെ മോചനം വര്‍ഷങ്ങളായുള്ള നിയമ പോരാട്ടത്തിന്റെ ഫലമാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ്മയിലൂടെ 34 കോടി രൂപ ദിയാധനം സമാഹരിച്ച് നല്‍കിയതോടെയാണ് വധശിക്ഷ ഒഴിവായത്. തുടര്‍ന്ന് മറ്റ് വകുപ്പുകളില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷയാണ് അനുഭവിച്ചിരുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ റഹീം നാട്ടിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. എന്നാല്‍ ഈ തിരിച്ചുവരവ് ആഘോഷമാക്കരുതെന്നും, സൗദി അറേബ്യയുടെ നിയമ സംവിധാനത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും നിയമ സഹായ സമിതി മുന്നറിയിപ്പ് നല്കി. ഇത്തരം പ്രവൃത്തികള്‍ കേസില്‍ തിരിച്ചടിയാകാമെന്നും, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സമിതി വ്യക്തമാക്കി.
അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂര്‍ത്തിയാവും
വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം; യോഗനാദം എഡിറ്റോറിയലിനെതിരെ കെ സി വേണുഗോപാല്‍
മന്ത്രിസ്ഥാനം വേണമെന്ന് കാപ്പന്; ടേം വ്യവസ്ഥ തള്ളിയിട്ട് കേരള കോണ്‍ഗ്രസ്
മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രതികരണം ഇല്ല; തീരുമാനം പാര്‍ട്ടിയുടേതെന്ന് ചാണ്ടി ഉമ്മന്‍
കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും
ഇവരാണ് പരാജയത്തിന് കാരണക്കാര്‍; പിണറായി വിജയനും എം വി ഗോവിന്ദനും സിപിഎം ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും
സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്