by webdesk2 on | 18-05-2026 07:28:15
കോഴിക്കോട്: കോഴിക്കോടിന് മന്ത്രിസ്ഥാനം നല്‍കാതെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഹൗസിന് മുമ്പില്‍ കരിങ്കൊടിയും പോസ്റ്ററും.ആറില്‍ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത്, കോഴിക്കോട് ജില്ലയെ തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത് എന്നും പോസ്റ്റില്‍ കുറിച്ചിരിക്കുന്നു.
ലീഗ് ഹൗസിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ആറില്‍ ആറും നേടിയ കോഴിക്കോടിനുള്ള അയോഗ്യത എന്ത്?, കോഴിക്കോട് ജില്ലയെ തഴയാന്‍ മാത്രം ഗഫൂറിന് യോഗ്യതയെന്ത്? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിഷേധക്കാര്‍ പോസ്റ്ററുകളിലൂടെ ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐഎന്‍ടിയുസിയും സമാനമായ രീതിയില്‍ കോഴിക്കോടിനെ അവഗണിച്ചതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി ടി. സിദ്ദിഖിനെയും (ജയന്ത്) ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയെയും മന്ത്രിസ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അവസാന നിമിഷം ഇരുവരും പട്ടികയില്‍ നിന്ന് പുറത്താവുകയായിരുന്നു. മുസ്ലിം ലീഗില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്, കെ.എം. ഷാജി, പി.കെ. ബഷീര്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരാണ് പുതിയ മന്ത്രിമാരായി സഭയിലെത്തുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മിന്നുംജയമാണ് ലഭിച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാത്ത ജില്ലയായിരുന്നു കോഴിക്കോട്. 13 സീറ്റില്‍ 12ലും മുന്നണി ജയിച്ചു. അഞ്ച് കോണ്‍ഗ്രസ്, ആറ് ലീഗ്, ഒരു സ്വതന്ത്ര പ്രതിനിധിയുമായി ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച വിജയം ജില്ലയില്‍ നിന്ന് നേടിക്കൊടുത്തിട്ടും ഒരു മന്ത്രി പോലും ഇല്ലാത്തതാണ് പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കുന്നത്.
എ.കെ.എം അഷ്റഫിന് മന്ത്രിപദവി ലഭിക്കാതെ പോയത് വേദനാജനകമെന്ന് കെ. സുരേന്ദ്രന്
കോഴിക്കോടിന് മന്ത്രിയില്ല; ലീഗ് ഹൗസിന് മുമ്പില്‍ കരിങ്കൊടിയും പോസ്റ്ററും
അബ്ദുള്‍ റഹീമിന്റെ ശിക്ഷാ കാലാവധി ചൊവാഴ്ച പൂര്‍ത്തിയാവും
വിഷം ചീറ്റുന്ന പ്രസ്താവനകള്‍ ഒഴിവാക്കണം; യോഗനാദം എഡിറ്റോറിയലിനെതിരെ കെ സി വേണുഗോപാല്‍
മന്ത്രിസ്ഥാനം വേണമെന്ന് കാപ്പന്; ടേം വ്യവസ്ഥ തള്ളിയിട്ട് കേരള കോണ്‍ഗ്രസ്
മന്ത്രിസ്ഥാനം സംബന്ധിച്ച് പ്രതികരണം ഇല്ല; തീരുമാനം പാര്‍ട്ടിയുടേതെന്ന് ചാണ്ടി ഉമ്മന്‍
കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും
ഇവരാണ് പരാജയത്തിന് കാരണക്കാര്‍; പിണറായി വിജയനും എം വി ഗോവിന്ദനും സിപിഎം ജില്ലാ കമ്മിറ്റികളില്‍ വിമര്‍ശനം
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്