by webdesk2 on | 17-05-2026 07:56:35
തിരുവനന്തപുരം: അധികാരമേല്‍ക്കുന്ന പുതിയ യുഡിഎഫ് മന്ത്രിമാര്‍ക്ക് ആദ്യഘട്ടത്തില്‍ പുതിയ ഔദ്യോഗിക വാഹനങ്ങള്‍ ഉണ്ടാകില്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ ഉപയോഗിച്ചിരുന്ന 25 ഇന്നോവ ക്രിസ്റ്റ കാറുകളാണ് പുതിയ മന്ത്രിമാര്‍ക്കായി ടൂറിസം വകുപ്പ് അനുവദിക്കുക. നിലവിലെ സാഹചര്യത്തില്‍ പുതിയ വാഹനങ്ങള്‍ വാങ്ങണമോ എന്ന കാര്യത്തില്‍ വരാനിരിക്കുന്ന പുതിയ മന്ത്രിസഭായോഗമാകും അന്തിമ തീരുമാനമെടുക്കുക.
മുഖ്യമന്ത്രിക്ക് നിലവിലുള്ള വാഹനം മതിയെന്ന നിലപാടിലാണ് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള കിയ കാര്‍ണിവല്‍ വാഹനങ്ങള്‍ പൊലീസ് വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. വി. ഡി. സതീശന് അടക്കമുള്ള എല്ലാ മന്ത്രിമാരും വെളുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറുകളാകും ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുക. നിലവിലുള്ള വാഹനങ്ങളില്‍ ഏറ്റവും പുതിയ മോഡല്‍ കാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ സ്റ്റേറ്റ് നമ്പര്‍ വണ്‍ ആയി നിശ്ചയിക്കും. മറ്റ് മന്ത്രിമാരുടെ വാഹന നമ്പറുകള്‍ അതത് മന്ത്രിമാര്‍ക്ക് തീരുമാനിക്കാവുന്നതാണ്. കൂടാതെ, മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനും നിയുക്ത മുഖ്യമന്ത്രി പൊലീസിന് നേരത്തെ തന്നെ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് പുറമെ, സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന സര്‍ക്കാരിന്റെ വിവിഐപി അതിഥികള്‍ക്കായുള്ള യാത്രാസൗകര്യങ്ങളും ടൂറിസം വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍പ് ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളാണ് വിവിഐപി അതിഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ വാഹനങ്ങളുടെയെല്ലാം ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും ഇതിനോടകം തന്നെ പൂര്‍ത്തിയാക്കി ടൂറിസം വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ധൂര്‍ത്ത് ഒഴിവാക്കിക്കൊണ്ടുള്ള മാതൃകാപരമായ സമീപനമാണ് തുടക്കത്തില്‍ തന്നെ യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്.
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും
സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും
കെ.എം ഷാജിയില്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും; മുസ്ലിം ലീഗ് മന്ത്രിമാരില്‍ ധാരണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ല് എന്ന് സ്ഥിരീകരണം
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ചു
ആഭ്യന്തരം ഉറപ്പിച്ച് രമേശ് ചെന്നിത്തല; കടുംപിടുത്തം വേണ്ടെന്ന നിലപാടില്‍ വി.ഡി സതീശന്
മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
മന്ത്രിസഭ രൂപീകരണം: കെ സി വേണുഗോപാല്‍-ദീപദാസ് മുന്‍ഷി കൂടിക്കാഴ്ച
പിണറായിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്