by webdesk2 on | 17-05-2026 07:35:32
വയനാട്: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ച പുനരധിവാസ ടൗണ്‍ഷിപ്പില്‍ ആദ്യ കുടുംബം ഇന്ന് താമസം ആരംഭിക്കുന്നു. ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട വിജയനും കുടുംബവുമാണ് ഇന്ന് പുതിയ വീട്ടില്‍ പാലുകാച്ചല്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഗൃഹപ്രവേശത്തിലേക്ക് കടക്കുന്നത്. ടൗണ്‍ഷിപ്പിലെ തങ്ങളുടെ ഈ താമസം മാറ്റം, തങ്ങളെപ്പോലെ കാത്തിരിക്കുന്ന മറ്റു ദുരന്തബാധിതര്‍ക്കും വീടുകളിലേക്ക് മാറാന്‍ വലിയൊരു പ്രചോദനമാകട്ടെ എന്ന് വിജയന് മാധ്യമങ്ങളോട് പ്രതികരിച്ചു.
അന്തിമ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം അധികൃതര്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിലുള്ള 78-ാം നമ്പര്‍ വീട്ടിലേക്കാണ് വിജയനും കുടുംബവും മാറുന്നത്. പുതിയ ജീവിതം തുടങ്ങുന്നതിനായി ആവശ്യമായ ഫര്‍ണിച്ചറുകളും മറ്റ് അവശ്യസാധനങ്ങളും ഇവര്‍ ഇതിനോടകം തന്നെ പുതിയ വീട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ പട്ടയം ഗുണഭോക്താക്കള്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ 150-ലധികം വീടുകളാണ് സാങ്കേതിക പരിശോധനകള്‍ക്ക് ശേഷം അധികൃതര്‍ കുടുംബങ്ങള്‍ക്ക് താമസത്തിനായി വിട്ടുനല്‍കിയത്.
ആദ്യഘട്ടത്തില്‍ വീട് ലഭിച്ച 178 കുടുംബങ്ങളും ഒരുമിച്ച് ഒരേ ദിവസം താമസം ആരംഭിക്കുമെന്നായിരുന്നു ഫേസ് വണ്‍ കൂട്ടായ്മ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ അത്തരം കൂട്ടായ്മകളുടെ ഭാഗമല്ലെന്നും, അനുയോജ്യമായ സമയത്ത് സ്വന്തം തീരുമാനപ്രകാരമാണ് താമസം തുടങ്ങുന്നതെന്നും വിജയന് വ്യക്തമാക്കി. ഒരു നാടിനെയാകെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഒരുക്കിയ സുരക്ഷിത തണലിലേക്ക് ആദ്യ കുടുംബം എത്തുന്നതോടെ, ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും മറ്റ് അതിജീവിതരുടെ പുനരധിവാസ പ്രക്രിയയ്ക്കും ഇത് പുതിയൊരു തുടക്കമാകും.
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും
സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും
കെ.എം ഷാജിയില്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും; മുസ്ലിം ലീഗ് മന്ത്രിമാരില്‍ ധാരണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ല് എന്ന് സ്ഥിരീകരണം
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ചു
ആഭ്യന്തരം ഉറപ്പിച്ച് രമേശ് ചെന്നിത്തല; കടുംപിടുത്തം വേണ്ടെന്ന നിലപാടില്‍ വി.ഡി സതീശന്
മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
മന്ത്രിസഭ രൂപീകരണം: കെ സി വേണുഗോപാല്‍-ദീപദാസ് മുന്‍ഷി കൂടിക്കാഴ്ച
പിണറായിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്