by webdesk2 on | 17-05-2026 07:26:03
തിരുവനന്തപുരം: സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ വിഡി സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ അവസാനവട്ട ചര്‍ച്ചകള്‍ സജീവമാകുന്നു. ഇന്ന് ഉച്ചയോടെ മന്ത്രിമാരുടെ അന്തിമ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറേണ്ടതിനാല്‍, അതിനുമുമ്പ് ഘടകകക്ഷികളുമായും പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകളുമായും സമവായത്തിലെത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ എട്ടുപേര്‍ മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് സൂചന. എം. ലിജു, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, കെ. മുരളീധരന്‍, പി. സി. വിഷ്ണുനാഥ്, എ. പി. അനില്‍കുമാര്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.
മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തനിക്കൊപ്പം നിന്നവരായ ഐ. സി. ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് എന്നിവരെക്കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുകയാണ്. ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം നല്‍കണമെന്നും, അതുമല്ലെങ്കില്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നുമാണ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. തര്‍ക്കം പരിഹരിക്കാന്‍ വി. ഡി. സതീശന്‍, കെ. സി. വേണുഗോപാല്‍, കെ. സുധാകരന്‍ എന്നിവര്‍ ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലെത്തി മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് (ജോസഫ്), അനൂപ് ജേക്കബ്, മാണി സി. കാപ്പന്‍ എന്നിവരുടെ മന്ത്രിസ്ഥാന കാര്യത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തില്‍ പി. ജെ. ജോസഫ് ഉറച്ചുനില്‍ക്കുമ്പോള്‍, ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും നല്‍കാമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. എന്നാല്‍ ജോസഫ് വിഭാഗം ഇതിനോട് വഴങ്ങിയിട്ടില്ല. അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടാമെന്ന കോണ്‍ഗ്രസ് നിര്‍ദേശവും ഇരുനേതാക്കളും തള്ളിക്കളഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് മുന്‍പ് ഈ പ്രതിസന്ധികളെല്ലാം പരിഹരിച്ച് ഒത്തുതീര്‍പ്പിലെത്താനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.
നിലവിലുള്ള വാഹനം മതിയെന്ന് നിയുക്ത മുഖ്യമന്ത്രി; മന്ത്രിമാര്‍ക്കും ആദ്യഘട്ടത്തില്‍ പുതിയ വാഹനങ്ങളില്ല
വയനാട് ടൗണ്‍ഷിപ്പില്‍ ആദ്യകുടുംബം ഇന്ന് താമസം തുടങ്ങും
സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം; മന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് അന്തിമധാരണയാകും
കെ.എം ഷാജിയില്ല, വി.ഇ അബ്ദുല്‍ ഗഫൂര്‍ മന്ത്രിയാകും; മുസ്ലിം ലീഗ് മന്ത്രിമാരില്‍ ധാരണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും
പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി; പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ല് എന്ന് സ്ഥിരീകരണം
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണി മരിച്ചു
ആഭ്യന്തരം ഉറപ്പിച്ച് രമേശ് ചെന്നിത്തല; കടുംപിടുത്തം വേണ്ടെന്ന നിലപാടില്‍ വി.ഡി സതീശന്‍
മന്ത്രിസഭാ രൂപീകരണം: കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും
മന്ത്രിസഭ രൂപീകരണം: കെ സി വേണുഗോപാല്‍-ദീപദാസ് മുന്‍ഷി കൂടിക്കാഴ്ച
പിണറായിക്കെതിരെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റില്‍ കടുത്ത വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്