News Kerala

കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി

Axenews | കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി

by webdesk2 on | 09-05-2026 10:37:04

Share: Share on WhatsApp Visits: 7


കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീയാത്രക്കാരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി ഇന്ന് മുതല്‍ ജെന്‍ഡര്‍ ടിക്കറ്റ് സംവിധാനം നിലവില്‍ വന്നു. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാര്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ (ETM) പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയാണിത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന ഇന്ദിരാ ഗ്യാരണ്ടി പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി.

പദ്ധതി നടപ്പിലാക്കുമ്പോള്‍ കോര്‍പ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും യാത്രാ മുന്‍ഗണനകളും കൃത്യമായി വിശകലനം ചെയ്യാനാണ് ഈ വിവരശേഖരണം ലക്ഷ്യമിടുന്നത്. പ്രതിദിനം കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്ന 29 ലക്ഷത്തോളം യാത്രക്കാരില്‍ 19 ലക്ഷത്തോളം പേര്‍ വനിതകളാണെന്നാണ് പ്രാഥമിക കണക്ക്. സൗജന്യ യാത്രയ്ക്ക് ദൂരപരിധിയോ മറ്റ് നിബന്ധനകളോ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വരുംദിവസങ്ങളില്‍ വ്യക്തത വരുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. പുതിയ സംവിധാനത്തിനായി ടിക്കറ്റ് മെഷീനുകളില്‍ ആവശ്യമായ അപ്‌ഡേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

സാങ്കേതിക മാറ്റങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കണ്ടക്ടര്‍മാര്‍ക്ക് ഐടി വിഭാഗം അടിയന്തര പരിശീലനം നല്‍കും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസര്‍മാര്‍ക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. ജോലിക്കും പഠനത്തിനുമായി കെഎസ്ആര്‍ടിസിയെ സ്ഥിരമായി ആശ്രയിക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാര്‍ ഈ തീരുമാനത്തെ വലിയ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്യുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്താലുടന്‍ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരിക്കും ഇത്.

Share:

Search

Recent News
Popular News
Top Trending


Leave a Comment