by webdesk3 on | 15-05-2026 01:21:43
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കാസര്‍ഗോഡ്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധം നടന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രവര്‍ത്തകര്‍ ടിക്കറ്റ് എടുക്കാതെ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്ര ചെയ്തു. കാസര്‍ഗോഡില്‍ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കയറിയ ബസ് നിര്‍ത്തിയിടുകയും, ബസ് പുറപ്പെടുന്നത് തടയുകയും ചെയ്തു. ബസ് പുറപ്പെടുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് പ്രവര്‍ത്തകര്‍ നിന്നത്.
അതേസമയം, അനുമതിയില്ലാതെ ബസ് സര്‍വീസ് നടത്താനാകില്ലെന്ന് ബസ് ജീവനക്കാര്‍ വ്യക്തമാക്കിയതോടെ സ്ഥിതി സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ ടിക്കറ്റ് എടുക്കാതെ ബസുകളില്‍ കയറി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു മഹിളാമോര്‍ച്ച.
ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരന് മരിച്ചു; സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി
ഓപ്പറേഷന് തൂഫാന് വിജയിപ്പിക്കാന്‍ ജനപങ്കാളിത്തം അനിവാര്യം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ശബരിമല സ്വര്‍ണക്കൊള്ള: പ്രതികള്‍ക്ക് സ്ഥാനക്കയറ്റം നല്കി;ദേവസ്വം ബോര്‍ഡിനെതിരെ മന്ത്രി കെ. മുരളീധരന്
ലക്ഷ്മി പ്രിയ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുക്കണം; അന്‍സിബ കോടതിയെ സമീപിച്ചു
ശബരിമല സ്വര്‍ണപ്പാളി കേസ്: എസ്ഐടി പരിശോധന പൂര്‍ത്തിയായി
പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ പണം വീട്ടിലെത്തില്ല; മെൻസ് അസോസിയേഷന് മറുപടി നൽകി മുഖ്യമന്ത്രി
സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി പ്രിയദർശനി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
തീപിടുത്തമെന്ന് അഭ്യൂഹം; ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് ചാടി യാത്രക്കാര്‍, മധ്യപ്രദേശില്‍ ട്രെയിനിടിച്ച് 4 മരണം
ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്ഐടി അന്വേഷണത്തില്‍ ന്യൂനതയുണ്ടെങ്കില്‍ പുതിയ അന്വേഷണമുണ്ടാകുമെന്ന് കെ.മുരളീധരന്
കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളിലെ സൗജന്യ യാത്ര ഇന്ന് മുതല്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്