by webdesk2 on | 08-05-2026 08:10:04 Last Updated by webdesk2
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലിയുള്ള രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ 118 പേരുടെ പിന്തുണയില്ലാതെ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഗവര്‍ണര്‍. നിലവില്‍ 113 എംഎല്‍എമാരുടെ പിന്തുണയുള്ള ടിവികെയ്ക്ക് കേവല ഭൂരിപക്ഷത്തിന് അഞ്ച് അംഗങ്ങളുടെ കുറവുണ്ട്. ഈ സാഹചര്യത്തില്‍ സിപിഐഎം, സിപിഐ, വിടുതലൈ സിരുത്തൈകള്‍ കക്ഷി (വിസികെ) എന്നീ പാര്‍ട്ടികളുടെ ഇന്നത്തെ നിലപാട് നിര്‍ണ്ണായകമാകും.
ഇടതുപക്ഷ പാര്‍ട്ടികളുടെയും വിസികെയുടെയും അധ്യക്ഷന്മാര് ഇന്നലെ മുന്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായും ഡിഎംകെ മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. സ്റ്റാലിന്റെ പച്ചക്കൊടി ലഭിക്കുന്നതോടെ ഈ പാര്‍ട്ടികള്‍ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സൂചനകള്‍. ഇന്ന് രാവിലെ പത്ത് മണിക്ക് ചേരുന്ന സിപിഐഎം, സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഈ മൂന്ന് പാര്‍ട്ടികള്‍ക്കുമായി ആറ് എംഎല്‍എമാരാണുള്ളത്. ഇവരുടെ പിന്തുണ ലഭിച്ചാല്‍ ടിവികെയുടെ ആകെ ബലം 119 ആയി ഉയരുകയും ഭരണമുറപ്പിക്കാന്‍ സാധിക്കുകയും ചെയ്യും.
അതേസമയം, ഗവര്‍ണര്‍ രണ്ടാമതും അനുമതി നിഷേധിച്ചതോടെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ടിവികെ. വിജയ്യുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ലീഗല്‍ വിഭാഗവുമായി ഇന്നലെ ദീര്‍ഘനേരം ചര്‍ച്ച നടത്തി. ഗവര്‍ണറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ആലോചിക്കുന്നത്. ടിവികെയിലേക്കുള്ള കൂറുമാറ്റം ഭയന്ന് പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയ 25 എഐഎഡിഎംകെ എംഎല്‍എമാര്‍ അവിടെത്തന്നെ തുടരുകയാണ്. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസാമി റിസോര്‍ട്ടിലെത്തി ഇവരുമായി കൂടിക്കാഴ്ച നടത്തുകയും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി ഇപിഎസിനെ തിരഞ്ഞെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രി ചര്‍ച്ച: എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം; പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി സണ്ണി ജോസഫ്
മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്
മുഖ്യമന്ത്രി ചര്‍ച്ച: കെ.സി. വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യര്‍
വി.ഡി. സതീശന് അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്പെന്‍ഷനില്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം
ക്രമസമാധാന നില തകര്‍ന്ന് ബംഗാള്‍; സംഘര്‍ഷങ്ങളില്‍ ഇതുവരെ നാലുപേര്‍ക്ക് ജീവന് നഷ്ടമായി
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്