by webdesk2 on | 08-05-2026 09:27:32 Last Updated by webdesk3
ന്യൂഡല്‍ഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിര്‍ണ്ണായകമായ റിപ്പോര്‍ട്ട് എ.ഐ.സി.സി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. എം.എല്‍.എമാരില്‍ നിന്ന് വ്യക്തിഗതമായി ശേഖരിച്ച അഭിപ്രായങ്ങളും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നിരീക്ഷകര്‍ രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും നേരിട്ട് അറിയിക്കും. ഹൈക്കമാന്‍ഡ് തീരുമാനം പ്രഖ്യാപിക്കാനിരിക്കെ, കോണ്‍ഗ്രസിനുള്ളിലെ വിവിധ ഗ്രൂപ്പുകള്‍ തങ്ങളുടെ അവകാശവാദങ്ങളുമായി രംഗത്തുണ്ട്. കെ.സി. വേണുഗോപാല്‍ പക്ഷത്തിന് ഭൂരിപക്ഷം എം.എ.എമാരുടെ പിന്തുണയുണ്ടെന്ന് ഒരു വിഭാഗം അവകാശപ്പെടുമ്പോള്‍, ഇരുപതിലേറെ പേരുടെ പിന്തുണയും സീനിയോറിറ്റിയും മുന്‍നിര്‍ത്തി രമേശ് ചെന്നിത്തലയും മത്സരരംഗത്ത് ശക്തമായുണ്ട്.
വി.ഡി. സതീശന്‍ പക്ഷം പ്രധാനമായും ഘടകകക്ഷികളുടെ നിലപാടിലാണ് പ്രതീക്ഷയര്‍പ്പിക്കുന്നത്. തനിക്ക് അനുകൂലമായ പൊതുജനവികാരം ഹൈക്കമാന്‍ഡ് കാണാതിരിക്കില്ലെന്ന് സതീശന്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, ഇത് വെറും പി.ആര്‍ പ്രചാരണം മാത്രമാണെന്നാണ് എതിര്‍വിഭാഗത്തിന്റെ പരിഹാസം. മുഖ്യമന്ത്രി പദം ലഭിച്ചില്ലെങ്കില്‍ വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ അംഗമാകില്ലെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളില്‍ പരക്കുന്നുണ്ട്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ അന്തിമ ചര്‍ച്ചകള്‍ക്കായി ഹൈക്കമാന്‍ഡ് ഉടന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കും.
അതേസമയം, നേതൃതര്‍ക്കങ്ങള്‍ക്കിടയില്‍ മുസ്ലീം ലീഗിനെ പരാമര്‍ശിച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്റെ പ്രസ്താവന യു.ഡി.എഫില്‍ പുതിയ പോരിന് വഴിതുറന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ലീഗ് ഇടപെടേണ്ടെന്ന കുഴല്‍നാടന്റെ നിലപാട് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മുന്നണി മര്യാദകള്‍ കോണ്‍ഗ്രസ് മറക്കരുതെന്നും ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കെ.എം.സി.സി നേതാവ് പുത്തൂര്‍ റഹ്‌മാന്‍ പരസ്യമായി പ്രതികരിച്ചു. ലീഗിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ വരുംദിവസങ്ങളില്‍ മുന്നണിക്കുള്ളില്‍ കൂടുതല്‍ അസ്വാരസ്യങ്ങള്‍ക്ക് കാരണമായേക്കും.
മുഖ്യമന്ത്രി ചര്‍ച്ച: എംഎല്‍എമാരുടെ പിന്തുണ നിര്‍ണായകം; പുറത്തുവന്ന ചിത്രങ്ങള്‍ തള്ളി സണ്ണി ജോസഫ്
മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ അതൃപ്ത് അറിയിച്ച് മുസ്ലിം ലീഗ്
മുഖ്യമന്ത്രി ചര്‍ച്ച: കെ.സി. വേണുഗോപാലിനുള്ള പിന്തുണ തള്ളാതെ സന്ദീപ് വാര്യര്‍
വി.ഡി. സതീശന്‍ അനുകൂല പ്രകടനം: ഇടുക്കിയില്‍ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ സസ്പെന്‍ഷനില്‍
മുഖ്യമന്ത്രി സ്ഥാനത്തെ ചര്‍ച്ചകള്‍ക്കിടെ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; കെ.സി. വേണുഗോപാലിന് പിന്തുണ കൂടുതല്‍
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി
കെ.സിയെ പിന്തുണച്ച് സണ്ണി ജോസഫ്; ടി.സിദ്ദിഖ്, സന്ദീപ് വാര്യര്‍ തുടങ്ങിയവരും ഒപ്പം; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
മുഖ്യമന്ത്രി ചര്‍ച്ച ഡല്‍ഹിയിലേക്ക്!: നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും; തീരുമാനം നിര്‍ണായകം
ക്രമസമാധാന നില തകര്‍ന്ന് ബംഗാള്‍; സംഘര്‍ഷങ്ങളില്‍ ഇതുവരെ നാലുപേര്‍ക്ക് ജീവന് നഷ്ടമായി
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്