News Kerala

രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും

Axenews | രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും

by webdesk2 on | 04-05-2026 07:19:00

Share: Share on WhatsApp Visits: 5


രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും

രാജ്യത്ത് ഇന്ധനവില കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതോടെ അടുത്ത അഞ്ചുദിവസത്തിനുള്ളില്‍ വിലവര്‍ധന ഉണ്ടായേക്കുമെന്നാണ് സൂചന. പെട്രോളിനും ഡീസലിനും ലിറ്ററിന് 4.50 രൂപ വരെ വര്‍ധിപ്പിക്കാനാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ആലോചിക്കുന്നത്. ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് 50 രൂപ വരെ കൂടിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന വലിയ സമ്മര്‍ദ്ദമാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിന് മേല്‍ ചെലുത്തുന്നത്. ഇന്ധനവില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും, സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എണ്ണക്കമ്പനികളുടെ നഷ്ടം നികത്താന്‍ വില വര്‍ധന അനിവാര്യമാണെന്ന നിലപാടിലേക്ക് സര്‍ക്കാരും എത്തിയതായാണ് സൂചനകള്‍ നല്‍കുന്നത്.

പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഗള്‍ഫ് മേഖലയിലെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കുണ്ടാകുന്ന തടസ്സങ്ങള്‍ ഇന്ധന വിതരണത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഏപ്രിലിലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഈ പ്രതിസന്ധി ശരിവെക്കുന്നു. പശ്ചിമേഷ്യന്‍ പ്രതിസന്ധി നീണ്ടുപോയാല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment