News Kerala

അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

Axenews | അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

by webdesk2 on | 03-05-2026 11:44:10

Share: Share on WhatsApp Visits: 6


അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും നടപടി

തിരുവനന്തപുരം: സസ്പെന്‍ഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ പരസ്യമായി മാധ്യമങ്ങളോട് സംസാരിച്ചതിനും വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനുമാണ് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രശാന്തിന്റെ സസ്പെന്‍ഷന്‍ കാലാവധി നീട്ടുന്നതിനെക്കുറിച്ച് തീരുമാനമെടുക്കാന്‍ റിവ്യൂ കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് ഈ പുതിയ നടപടി. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് എട്ടാം തവണയാണ് പ്രശാന്ത് അച്ചടക്ക നടപടി നേരിടുന്നത്.

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ വെച്ചായിരുന്നു പ്രശാന്തിന്റെ വിവാദ പരാമര്‍ശങ്ങള്‍. ഉദ്യോഗസ്ഥര്‍ക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും കേരളത്തില്‍ നടക്കുന്നത് കമ്മീഷന്‍ അടിസ്ഥാനത്തിലുള്ള അഴിമതിയാണെന്നും അദ്ദേഹം വേദിയില്‍ തുറന്നടിച്ചു. ഇത്തരം വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെ കരിനിഴലിലാക്കി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. നേരത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്.





Share:

Search

Recent News
Popular News
Top Trending


Leave a Comment