by webdesk3 on | 03-05-2026 01:13:06
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഒരുക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു. പോലീസ്, കേന്ദ്രസേന എന്നിവ ഉള്‍പ്പെടെ ഏകദേശം 32,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിയോഗിക്കപ്പെടുന്നത്.
രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യം തപാല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇവിഎം വോട്ടുകളുടെ എണ്ണല്‍ ആരംഭിക്കും. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. രാവിലെ 8.30ഓടെ ആദ്യ ഫലസൂചനകള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
മെയ് 1 വരെ ലഭിച്ച സര്‍വീസ് വോട്ടുകളുടെ എണ്ണം 20,028 ആണെന്നും, സര്‍വീസ് വോട്ടുകള്‍ കൂടി എണ്ണിയശേഷമാണ് അന്തിമ ഫലം പ്രഖ്യാപിക്കുകയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി. രാവിലെ ഏഴ് മണിയോടെ സ്ട്രോങ് റൂമുകള്‍ നിബന്ധനകള്‍ പാലിച്ച് തുറക്കും.
വൈകുന്നേരം അഞ്ച് മണിയോടെ വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. മെയ് 6 വരെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുണ്ടാകും. വിജയാഘോഷങ്ങള്‍ അതിരു കടന്നാല്‍ ജില്ല ഭരണകൂടങ്ങള്‍ ഇടപെടുമെന്നും, രാഷ്ട്രീയ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടായാല്‍ പരിശോധിക്കുമെന്നും, എന്നാല്‍ കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ ഉണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി. ഓരോ റൗണ്ടും കൃത്യമായി എണ്ണണമെന്നും, യാതൊരു വീഴ്ചയും അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വ്യക്തമാക്കി.
കൂത്തുപറമ്പ് തോല്‍വി: ഷാഹുല്‍ ഹമീദിനെ സ്ഥാനത്ത് നിന്ന് മാറ്റി; മുസ്ലിം ലീഗ് നടപടി
മുഖ്യമന്ത്രി തീരുമാനം ഉടനെന്ന് സണ്ണി ജോസഫ്; ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നിര്‍ണായകം
മുഖ്യമന്ത്രി തര്‍ക്കത്തില്‍ കെ.സി. വേണുഗോപാലിന് മുന്‍തൂക്കം; എംഎല്‍എമാരുടെ ഭൂരിപക്ഷ പിന്തുണ റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് സംസ്കാരത്തിന് വിരുദ്ധമായ പ്രവണതകള്‍ അവസാനിപ്പിക്കണം: ടി. സിദ്ദിഖ്
പശ്ചിമബംഗാളില്‍ ബിജെപിയുടെ ആദ്യ സര്‍ക്കാര്‍; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുഖ്യമന്ത്രിയെ ഇന്നറിയാം?; എഐസിസി തീരുമാനം വൈകിട്ടോടെയെന്ന് സൂചന
കെഎസ്ആര്‍ടിസിയില്‍ ജെന്‍ഡര്‍ രേഖപ്പെടുത്തിയ ടിക്കറ്റ് നല്‍കിത്തുടങ്ങി; സ്ത്രീകളുടെ സൗജന്യയാത്രയിലേക്കുള്ള ആദ്യപടി
ഹോര്‍മുസില്‍ ആക്രമണം; ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് കോണ്‍സുലേറ്റ്
വിസികെ പിന്തുണ പ്രഖ്യാപിക്കും; ടിവികെ അധികാരത്തിലേക്ക്
വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്